Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഇത് ഗൾഫ് രാഷ്ട്രമാണ്.... ആ പ്രചാരണങ്ങൾ ഇവിടെ നടക്കില്ല! നഴ്സുമാർക്കെതിരായ വിവാദ പരാമർശത്തിൽ ക്ഷമാപണവും വിശദീകരണവുമായി ദുർഗാദാസ്; മലയാളം മിഷൻ ഖത്തർ മേഖലാ കോർഡിനേറ്റർ സ്ഥാനത്ത് നിന്നും ഇയാളെ നീക്കിയതിന് പിന്നാലെ മാറിമറിഞ്ഞു

07 MAY 2022 12:14 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിൽ വച്ചാണ് പ്രവാസികളായ നഴ്സുമാർക്കെതിരായ ദുർഗാദാസ്  വിവാദ പരാമർശം നടത്തിയത്. ഇത് കടുത്ത ആരോപണങ്ങൾക്കാണ് വഴിവച്ചത്. പിന്നാലെ ദുർഗാദാസ് ക്ഷമാപണവും വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. താൻ നഴ്സുമാരെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, തെറ്റായ രീതിയിലുള്ള വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് ഇദ്ദേഹം വിശദീകരണം നൽകുന്നത്.

എന്നാൽ ഇത്തരം അധിക്ഷേപത്തിനെതിരെ നഴ്സുമാരുടെ സംഘടന നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിവാദ പരാമർശത്തിന് പിന്നാലെ ഇയാൾക്ക് ജോലി നഷ്ടപ്പെടുകയുണ്ടായി. മലയാളം മിഷൻ ഖത്തർ മേഖലാ കോർഡിനേറ്റർ സ്ഥാനത്ത് നിന്നും ഇയാളെ നീക്കുകയാണ് ചെയ്തിരിക്കുന്നത്.

അതേസമയം തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിലായിരുന്നു ചോദ്യോത്തര വേളയിൽ ദുർഗാദാസിന്റെ വിവാദ പരാമർശം. കേരളത്തിൽ നിന്ന് നഴ്സുമാരെ തീവ്രവാദികൾക്ക് ലൈംഗിക സേേവനത്തിനായി കൊണ്ടു പോവുന്നതായി അറിയാൻ കഴിഞ്ഞെന്നും ഇതിനെതിരെ എന്ത് ചെയ്യാൻ കഴിയുമെന്നതായിരുന്നു ചോദ്യം വന്നത്. പിന്നാലെ സോഷ്യൽമീഡിയയിൽ ഇത് വൻ വിവാദമായി മാറുകയായിരുന്നു.

വിവാദം കൊടുമ്പിരികൊണ്ടതോടെ ഖത്തറിലെ ജോലി നഷ്ടപ്പെട്ടു. ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ പദവിയിൽ നിന്ന് ഇയാളെ നീക്കി. യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ ഘടകം ഇയാൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിയും നൽകുകയുണ്ടായി. ഇതേതുടർന്നാണ് ക്ഷമാപണവുമായി ഇയ്യാൾ രം​ഗത്തെത്തിയത്. കാസ നേതാവ് ക്ലബ് ഹൗസിൽ പറഞ്ഞ കാര്യം സംശയം തീർക്കാനായി, ലൗ ജിഹാദ് വിഷയം ചർച്ച ചെയ്ത സെഷനിൽ വേദിയിലിരുന്ന കെവിൻ പീറ്ററിനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും തന്റെ പ്രസ്താവന അല്ലെന്നുമാണ് ദുർഗാദാസ് നൽകുന്ന വിശദീകരണം.

 

എന്നാൽ നഴ്സുമാരോട് മാപ്പു ചോദിക്കുമ്പോഴും, നഴ്സസ് റിക്രൂട്ട്മെെന്റിന്റെ പേരിൽ തീവ്രവാദത്തിനായി വ്യാജന്മാർ പ്രവർത്തിക്കുന്നുണ്ടെന്നുള്ള നിലപാട് അദ്ദേഹം ആവർത്തിക്കുകയുണ്ടായി. പി.സി ജോർജിനെതിരെ കേസെടുത്ത പൊലീസ് പക്ഷെ ദുർഗാദാസിനെതിരായ പരാതിയിൽ കേസെടുത്തിട്ടില്ല എന്ന ആരോപണവും ഇതോടൊപ്പം തന്നെ ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി പൊലീസിന് കൈമാറുമെന്ന് അറിയിച്ചതായാണ് പരാതി നൽകിയവർ വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ തനിക്കെതിരായ പ്രചാരണങ്ങൾക്കെതിരെ ദുർഗാദാസും പരാതി നൽകിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (2 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (2 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (2 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (3 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (5 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (5 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (5 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (6 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (6 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (7 hours ago)

Malayali Vartha Recommends