Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ഫെബ്രുവരിയില്‍ തുറക്കും, 14 ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

27 DECEMBER 2023 06:16 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടേയും യുഎഇയുടേയും പരസ്പര സഹകരണത്തിന്റേ ദൃഢമായ ബന്ധത്തിന്റേയും ഉദാഹരണമായ അബുദാബായിലെ ആദ്യ ഹിന്ദു ക്ഷേത്രം ഫെബ്രുവരിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14 ന് രാവിലെ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ഏഴ് ദേവതകളുടെ പ്രതിഷ്ഠയ്ക്കും അനുഗ്രഹത്തിനും ശേഷം നടക്കുന്ന സായാഹ്ന സമര്‍പ്പണ ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. അബുദാബിയിലെ പ്രവാസി ഇന്ത്യക്കാരായ വിശ്വാസികൾ ക്ഷേത്രനടതുറക്കുന്നതിനായി കാത്തിരിക്കുകയാണ്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം അനുവദിക്കുക.

എന്നാല്‍ ഫെബ്രുവരി 18 മുതല്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശനത്തിന് പിന്നാലെ 2017 ലാണ് ക്ഷേത്രത്തിന് സ്ഥലം അനുവദിച്ച് തീരുമാനം പ്രഖ്യാപിച്ചത്.അബുദാബി ഭരണാധികാരികളുടെ പൂർണ പിന്തുണയോടെയാണ് ഇന്ത്യൻ വാസ്തുവിദ്യയിൽ ക്ഷേത്രം നിർമ്മിച്ചത്. ഇന്ത്യ, യുഎഇ ബന്ധത്തിൻറെ ചരിത്രത്തിലെ നാഴികക്കല്ലായാണ് ക്ഷേത്രനിർമാണത്തെ വിലയിരുത്തുന്നത്. ഈ രാജ്യത്തിൻറെ വളർച്ചയ്ക്ക് വിലമതിക്കാനാകാത്ത സംഭാവന നൽകിയ പ്രവാസി ഇന്ത്യക്കാരും യുഎഇയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ സാക്ഷ്യമാണ് ക്ഷേത്രം.

ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ച് യുഎഇ ഭരണകൂടം അനുവദിച്ച 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്ര നിർമാണത്തിൻറെ പുരോഗതിവിലയിരുത്താൻ യുഎഇ മന്ത്രിമാർ നിർമാണമേഖലയിലെത്താറുണ്ട്. 55,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൂർണമായും ശിലകളിലാണ് ക്ഷേത്രം ഉയരുക. നിർമാണത്തിന് സ്റ്റീലോ ഇരുമ്പോ ഉപയോഗിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 2,000 ശിൽപികൾ മാസങ്ങളെടുത്ത് കൊത്തുപണി പൂർത്തിയാക്കിയ ശിലകളാണ് ക്ഷേത്രത്തെ മനോഹരമാക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള ശിലകൾ ഇന്ത്യയിൽ നിന്നും കടൽമാർഗമാണ് എത്തിച്ചത്.

പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയില്‍ ഒരുങ്ങുന്നത്. വെള്ള മാര്‍ബിളിലും ചെങ്കല്‍ നിറത്തിലുള്ള മണല്‍ക്കല്ലുകളിലുമാണ് കലാമൂല്യങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. ഇന്ത്യന്‍ വാസ്തു ശില്‍പ്പകലയുടെ കരവിരുതിന്റെ വേറിട്ട കാഴ്ചകളും ഇവിടെ കാണാനാകും. രാമായണവും മഹാഭാരതവുമെല്ലാം പരാമര്‍ശിക്കുന്ന കൊത്തുപണികള്‍ക്കൊപ്പം അറബ് ചിഹ്നങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 മിനാരങ്ങൾ ക്ഷേത്രത്തിൻറെ പ്രത്യേകതയായിരിക്കും. ഇന്ത്യയിലെ വിദഗ്ദരായ കരകൗശല കലാകാരന്മരാണ് ശിലഫലകത്തിലെ കൊത്തുപണിചെയ്തിരിക്കുന്നത്. ഇരുരാജ്യങ്ങളുടേയും സാംസ്കാരികത്തനിമയുടെ വലിയ അടയാളമായി മാറുകയാണ് അബുദാബി ദുബായ് പാതയില്‍ അബൂമുറൈഖയിൽ ഉയരുന്ന ക്ഷേത്രം.

വിവിധ മതവിഭാഗങ്ങളെ വിശാലതയോടെ, സഹിഷ്ണുതയോടെ സ്വീകരിക്കുന്ന യുഎഇ സർക്കാരിൻറെ നയപ്രകാരമാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. മെച്ചപ്പെട്ട ജീവിതമൊരുക്കി നൽകുന്ന രാജ്യം പ്രാർഥനയ്ക്കും സൌകര്യമൊരുക്കി നൽകുന്നതിൻറെ നന്ദിയാണ് പ്രവാസികളുടെ വാക്കുകളിലും പ്രതിഫലിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (2 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (3 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (3 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (3 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (3 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (3 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (4 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (4 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (4 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (6 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (6 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (7 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (7 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (7 hours ago)

Malayali Vartha Recommends