Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ കയ്യിലുള്ള പ്രവാസികള്‍ ഇനി എന്ത് ചെയ്യും, ഇതാ നിങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ 

09 NOVEMBER 2016 07:05 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!

'ഓവർടൈം', ചെയ്താൽ ഇരട്ടി ശമ്പളം..! പക്ഷേ കാലൻ തട്ടി എടുത്തു..! മരിച്ച 7 പ്രവാസികൾ ഇവർ..! കാറിൽ മലയാളി പ്രവാസിയുടെ മൃതദേഹം

രാജ്യത്ത് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറന്‍സി നോട്ടുകള്‍ അസാധുവാക്കിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇരുട്ടടി കിട്ടിയതു പോലെ ആയത് രണ്ട് കൂട്ടരാണ്. കള്ളപ്പണക്കാരും പിന്നെ പ്രവാസികളും. ഡിസംബര്‍ 31 വരെ ബാങ്കുകളിലൂടെ പണം മാറിയെടുക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തുവന്നുവെങ്കിലും ജനങ്ങളുടെ സംശയങ്ങള്‍ അറുതിയില്ലാതെ തുടരുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്കു മുന്‍പില്‍ അമ്പതോളം ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ അന്തം വിട്ടിരിക്കുകയാണ് പ്രവാസികള്‍. കയ്യില്‍ സൂക്ഷിച്ച കറന്‍സികള്‍ ഇനിയെന്തു ചെയ്യുമെന്നാണ് മിക്കവരുടേയും സംശയം.കറന്‍സി കൈമാറാന്‍ എക്‌സ്‌ചേഞ്ചുകളെ സമീപിച്ചുവെങ്കിലും പുതിയ സാമ്പത്തിക പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ എക്‌സ്‌ചേഞ്ചുകള്‍ തയ്യാറാവാത്തതാണ് പ്രവാസികളെ കുഴപ്പിക്കുന്ന പ്രധാന പ്രശ്‌നം.
കറന്‍സികള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ കുഴയുന്ന പ്രവാസികള്‍ക്കായിതാ നാല് നിര്‍ദ്ദേശങ്ങള്‍..പണം എന്‍ആര്‍ഒ അക്കൗണ്ടില്‍ നിക്ഷേപിക്കുക രാജ്യത്തിനു പുറത്തു താമസിക്കുന്നവര്‍ക്കുള്ള സേവിംഗ്‌സ് അക്കൗണ്ട് ആണ് എന്‍ആര്‍ഒ അക്കൗണ്ട്. സ്വന്തം രാജ്യത്ത് നിന്നും വിദേശിയായ നിങ്ങള്‍ക്ക് ലഭിക്കേണ്ട പണം ഈ അക്കൗണ്ടില്‍ നിക്ഷേപിക്കന്നതു വഴി കൈയ്യിലുള്ള പണം നഷ്ടപ്പെടുമെന്ന ആശങ്ക ഒഴിവാക്കാം. നിക്ഷേപിക്കുന്ന പണം ആവശ്യാനുസരണം ഏത് രീതിയിലേക്ക് മാറ്റിയെടുക്കാനും ഈ സംവിധാനത്തിലൂടെ സാധ്യമാണ്. വിദേശത്തു നിന്നും രാജ്യത്തേക്ക് തിരിച്ചെത്തിയാല്‍ അക്കൗണ്ട് ടൈപ്പില്‍ നിന്നും സാധാരണ സേവിംഗ്‌സ് അക്കൗണ്ട്‌സിലേക്ക് മാറാനുള്ള സൗകര്യവും ഇതില്‍ ലഭ്യമാണ്. മിനിമം ബാലന്‍സായി 10,000 രൂപ മാത്രമാണ് ആവശ്യമെന്നതും ഈ എന്‍ആര്‍ഐ അക്കൗണ്ടിന്റെ പ്രത്യേകതയാണ്.
എന്‍ആര്‍ഒ അക്കൗണ്ടിന്റെ പ്രത്യേകതകള്‍
സൗജന്യമായി പണം കൈമാറാം.
അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ടത് 10000 രൂപ മാത്രം
ലോകത്ത് എവിടെ നിന്നും അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്താം
ആവശ്യാനുസരണം അക്കൗണ്ട് ടൈപ്പിനെ മാറ്റാം
പുതിയ അക്കൗണ്ട് ഹോള്‍ഡേര്‍സിന് സൗജന്യ ചെക്ക് ബുക്കും എടിഎമ കാര്‍ഡും
എന്‍ആര്‍ഒ അക്കൗണ്ടിനെ ഇരട്ട ടാക്‌സ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. (നിബന്ധനകള്‍ ബാധകം)
സ്വന്തം രാജ്യത്തെ വ്യക്തിയുമായി ചേര്‍ന്ന് ജോയിന്റ് എന്‍ആര്‍ഒ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
എന്‍ആര്‍ഒ അക്കൗണ്ട് ഇല്ലാത്തവര്‍ ഉടന്‍ ഇത്തരത്തില്‍ നിരവധി ഗുണങ്ങളുള്ള ഒരു എന്‍ആര്‍ഒ അക്കൗണ്ട് അടിയന്തരമായി ആരംഭിക്കാനാണ് ബാങ്കുകള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.ഡിസംബര്‍ 30നു ശേഷം ഇന്ത്യയിലെത്തുന്നി പ്രവാസികള്‍ക്കായും സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. പണം മാറാനായി ഡിസംബര്‍ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത് എന്നുള്ളത് കൊണ്ടു തന്നെ അതിനുശേഷം എത്തുന്നവര്‍ക്ക് നേരിട്ട് ആര്‍ബിഐ ഓഫീസുകളിലൂടെ പണം മാറിയെടുക്കാം. പണം മാറാന്‍ വൈകിയതിന്റെ കാരണവും തിരിച്ചറിയല്‍ രേഖകളും ഇതിനോടെപ്പം സമര്‍പ്പിക്കേണ്ടതാണ്.
ഇന്ത്യയിലേക്ക് വരുന്ന അടുത്ത ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ കൈയ്യില്‍ പണം കൊടുത്തുവിട്ട് പണം സുരക്ഷിതമായി മാറാം എന്നതാണ് ഡിസംബര്‍ 30നും 2017 മാര്‍ച്ചിനും ഇടയില്‍ ഇന്ത്യയില്‍ എത്താന്‍ സാധിക്കാത്തവര്‍ക്കുള്ള നിര്‍ദ്ദേശം. സത്യവാങ്മൂലം, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകള്‍, പാന്‍ കാര്‍ഡ് നമ്പര്‍, തുടങ്ങിയവ ഇതിനോടൊപ്പം ചേര്‍ക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (53 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (1 hour ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 hour ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (5 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends