ജര്മനിയിലെ കെട്ടിടത്തില് തീപിടിത്തത്തില് മൂന്ന് മലയാളികള്ക്ക് ദാരുണാന്ത്യം

ജര്മനിയിലെ ബോഹുമിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില് മൂന്ന് മലയാളികള് കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാര് സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വനി നിവാസില് ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകള് അഞ്ജലി എസ്. ജോയ് (27), കാലടി തോട്ടകം സ്വദേശി സിവിന് ജോണി (27) എന്നിവരാണ് മരിച്ചത്. അഞ്ചുപേര് പുക ശ്വസിച്ച് അവശനിലയില് ആശുപത്രിയിലാണ്. കെട്ടിടത്തിനു തീവച്ചതാണെന്ന സംശയത്തില് ഒരു റൊമാനിയന് പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. നോവ 6 മാസം മുന്പാണ് ജര്മനിയിലെത്തിയത്. അഞ്ജലി ഈ വര്ഷം ജൂലൈയില് ആണ് ജര്മനിയിലേക്ക് ജോലിക്കായി പോയത്. അവിടെ സ്വകാര്യ കമ്പനിയുടെ വെയര്ഹൗസ് സര്വീസില് ആയിരുന്നു ജോലി. ബി എഡ് ബിരുദധാരിയാണ്. സഹോദരി: അശ്വനി എസ് ജോയ്. രണ്ടാഴ്ച മുന്പാണ് സിവിന് ജോണി ജര്മനിക്കു പോയത്.
ചൊവ്വാഴ്ച പുലര്ച്ചെ 415ഓടെയാണ് അപകടം . ഉടന് സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയ്ക്ക് പടിക്കെട്ടില് ? തീയും പുകയും നിറഞ്ഞതിനാല് മുകളിലെ നിലകളിലേക്ക് എത്താന് കഴിഞ്ഞിരുന്നില്ല. തുടര്ന്ന് ഏണി ഉപയോഗിച്ച് നാലുപേരെ രക്ഷപ്പെടുത്തി. മറ്റൊരാള് കെട്ടിടത്തില് നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടു. രണ്ടാം നിലയിലെ അപ്പാര്ട്ട്മെന്റില് നിന്നാണ് മൂന്നുപേരുടെ മൃതദേഹങ്ങള് കണ്ടെത്തിയത്. സാങ്കേതിക ത കരാറാണ് അപകട കാരണമെന്ന സാദ്ധ്യത അന്വേഷണ സംഘം തള്ളി.
https://www.facebook.com/Malayalivartha

























