Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കയ്യില്‍ കാശില്ല; തമിഴ്‌നാട്ടുകാരന്‍ നീതിയ്ക്കായി ലേബര്‍ കോടതിയിലേക്ക് നടന്നത് 1000 കിലോമീറ്റര്‍

30 NOVEMBER 2016 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!

'ഓവർടൈം', ചെയ്താൽ ഇരട്ടി ശമ്പളം..! പക്ഷേ കാലൻ തട്ടി എടുത്തു..! മരിച്ച 7 പ്രവാസികൾ ഇവർ..! കാറിൽ മലയാളി പ്രവാസിയുടെ മൃതദേഹം

കയ്യില്‍ ഒരു ദിര്‍ഹം പോലുമില്ലാത്തിനാല്‍ തിരിച്ച് നാട്ടിലെത്താനുള്ള കേസില്‍ നീതി ലഭിക്കുന്നതിനായി ദുബായില്‍ ജഗന്നാഥന്‍ സെല്‍വരാജ് എന്ന തമിഴ്‌നാട് സ്വദേശി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടന്നത് 1000 കിലോമീറ്ററോളം.
രണ്ടു വര്‍ഷം മുന്‍പാണ് തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ സെല്‍വരാജിന്റെ അമ്മ മരിക്കുന്നത്. എന്നാല്‍ അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ പോകാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. തുടര്‍ന്നാണ് അദ്ദേഹം നീതിക്കായി ലേബര്‍ കോടതിയെ സമീപിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി താമസസ്ഥലമായ സോനാപുരില്‍ നിന്നും ദുബായിലെ കരാമയിലുള്ള ലേബര്‍ കോടതിയിലേക്ക് കേസ് നടത്താനായി സെല്‍വരാജ് നടന്നു പോകാന്‍ തുടങ്ങിയിട്ട്. ദുബായില്‍ നിന്നും വീട്ടിലേക്ക് തിരിച്ച് വരാന്‍ വിമാന ടിക്കറ്റിനായാണ് ഈ ശ്രമം മുഴുവന്‍ നടത്തുന്നത്. ഒരു പാര്‍ക്കിലാണ് സെല്‍വരാജിന്റെ താമസം. കയ്യില്‍ ഒരു ദിര്‍ഹം പോലും ഇല്ലാത്തതിനാല്‍ ബസിനെയും മറ്റും ആശ്രയിക്കാനുമാകുന്നില്ല
പാര്‍ക്കില്‍ സെല്‍വരാജിന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം വീടുകളില്‍ തിരിച്ചെത്തി. എന്നല്‍ ഇദ്ദേഹം ഇപ്പോഴും ഇവിടെയുണ്ട്. കേസിനായി കോടതിയിലേക്ക് 15 ദിവസത്തിലൊരിക്കല്‍ 50 കിലോമീറ്റര്‍ അദ്ദേഹത്തിന് നടക്കണം. രണ്ടു മണിക്കൂറോളമാണ് അദ്ദേഹത്തിന്റെ നടത്തം.

826 ആണ് തന്റെ കേസ് നമ്പര്‍. രണ്ട് മണിക്കൂറോളം നടന്നാണ് താന്‍ ദുബായിലുള്ള കോടതിയില്‍ എത്തുന്നത്. കേസുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ 4 മണിക്ക് എണീറ്റ് നടത്തം തുടങ്ങും. ടാക്‌സിക്ക് കൊടുക്കാനുള്ള പണം പോലും തന്റെ കയ്യിലില്ല. ഒരാള്‍ പോലും തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്നും, ഇതല്ലാതെ തനിക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നും സെല്‍വരാജ് പറയുന്നു. ഖലീജ് ടൈംസാണ് ഈ 48കാരന്റെ അവസ്ഥ പുറം ലോകത്തെ അറിയിച്ചത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (5 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (5 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (8 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (8 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends