Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

സൗദികളെ വിവാഹം ചെയ്യുന്നതിന് കര്‍ശന നിബന്ധനകള്‍; വിദേശികള്‍ നിര്‍ബന്ധ വൈദ്യ പരിശോധനയ്ക്ക് വിധേയമാകണം

18 DECEMBER 2016 12:04 PM IST
മലയാളി വാര്‍ത്ത

സൗദിയില്‍ വിദേശികളെ വിവാഹം ചെയ്യുന്നതിനുള്ള നിബന്ധനകള്‍ കര്‍ക്കശമാക്കുന്നു. സൗദികളെ വിവാഹം ചെയ്യുന്ന വിദേശികള്‍ നിര്‍ബന്ധ വൈദ്യ പരിശോധനയ്ക്ക് വിധേയമാകണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. സൗദി വനിതകളെ വിവാഹം ചെയ്യുന്ന വിദേശ പുരുഷന്‍മാര്‍ക്കും സൗദി പുരുഷന്മാര്‍ വിവാഹം ചെയ്യുന്ന വിദേശ വനിതകള്‍ക്കും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണെന്നാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
വിദേശികളുമായുള്ള വിവാഹ ബന്ധത്തെ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതുസംബന്ധമായ നിയമം കര്‍ശനമാക്കുന്നത്. വിവാഹ ശേഷം കുടുംബ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് വിവാഹത്തിന് മുമ്പ് തന്നെ മെഡിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവാഹം ചെയ്യുന്ന വിദേശി ലഹരിയോ മദ്യമോ ഉപയോഗിക്കുന്നവരാണോ എന്ന് പരിശോധനയിലൂടെ കണ്ടെത്താനാകും. സൗദികളെ വിവാഹം ചെയ്യുന്നവര്‍ ലഹരിക്ക് അടിമകളായിരിക്കരുത് എന്നതാണ് വിവാഹവുമായി ബന്ധപ്പെട്ട ഒരു നിബന്ധന.
പരിശോധന സംബന്ധമായ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം രാജ്യത്തെ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ലഭിച്ചു. വിവാഹം ചെയ്യുന്ന സൗദികള്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണെന്ന രൂപത്തില്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും വിദേശികള്‍ക്ക് മാത്രമേ പരിശോധന നിര്‍ബന്ധമുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി. വിവാഹ മോചനത്തിന്റെയും സ്വത്തവകാശസംബന്ധമായ തര്‍ക്കങ്ങളുടെയും തോത് കുറയ്ക്കുക എന്നതും പുതിയ നിയമം കൊണ്ട് ലക്ഷ്യം വെക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ഇപ്പോള്‍ നിലവിലുള്ള നിയമപ്രകാരം മുപ്പതിനും അമ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള സൗദി വനിതകള്‍ക്ക് മാത്രമേ വിദേശികളെ വിവാഹം ചെയ്യാന്‍ അനുമതി ലഭിക്കുകയുള്ളൂ. വിദേശികളെ വിവാഹം ചെയ്യുന്ന സൗദി പുരുഷന്മാരുടെ പ്രായം നാല്‍പ്പതിനും അറുപതിയഞ്ചിനും ഇടയില്‍ ആയിരിക്കണം. വിവാഹിതരാകുന്ന സൗദി വനിതയുടെയും വിദേശ പുരുഷന്റെയും ഇടയിലെ പ്രായവ്യത്യാസം പത്തു വയസില്‍ കൂടാന്‍ പാടില്ല. ചുരുങ്ങിയത് മുവ്വായിരം റിയാല്‍ വരുമാനവും സ്വന്തമായി ഫ്‌ലാറ്റും ഉള്ള സൗദി പുരുഷന്മാര്‍ക്ക് മാത്രമേ വിവാഹം ചെയ്യാന്‍ അനുമതി നല്‍കുകയുള്ളൂ എന്നും നിലവിലുള്ള നിയമത്തില്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (1 hour ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (1 hour ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (1 hour ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (1 hour ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (1 hour ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (3 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (3 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (8 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (8 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (9 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (9 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (9 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (9 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (9 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (9 hours ago)

Malayali Vartha Recommends