Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹലാ ഫെബ്രുവരി ഉത്സവത്തിന് കുവൈത്തില്‍ തുടക്കമായി

13 FEBRUARY 2017 12:03 PM IST
മലയാളി വാര്‍ത്ത

ഹലാ ഫെബ്രുവരി ഉത്സവത്തിന് കുവൈത്തിലെ സാല്‍മിയ സാലിം അല്‍ മുബാറക് സ്ട്രീറ്റില്‍ തുടക്കമായി. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' എന്ന തലക്കെട്ടില്‍ ഒരുക്കിയ എംബസിയുടെ സ്റ്റാള്‍ ശ്രദ്ധനേടി. ഇന്ത്യയുടെ ടൂറിസം മേഖലയെ പരിചയപ്പെടാന്‍ ഇത് അവസരമൊരുക്കി. എംബസി സ്റ്റാളിന് സമീപത്തുനിന്ന് ഫോട്ടോയെടുക്കാന്‍ നിരവധി പേര്‍ തിരക്കുകൂട്ടിയത് പവലിയന്റെ മനോഹാരിതക്ക് തെളിവായി.

കലാരൂപങ്ങളും നൃത്ത പരിപാടികളും കാര്‍ണിവലിന്റെ ഭാഗമായി അരങ്ങേറി. വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ സ്വദേശികളും വിദേശികളുമായ വന്‍ ജനകൂട്ടം നഗരിയെ ഉത്സവ നഗരിയാക്കി മാറ്റി. രാജ്യത്തുനിന്നുള്ള ബൊഹ്‌റ ബാന്‍ഡ് സംഘത്തിന്റെ സംഗീതവിരുന്നും ശ്രദ്ധപിടിച്ചുപറ്റി. ബൊഹ്‌റ കമ്യൂണിറ്റിയില്‍നിന്നുള്ള കുട്ടികള്‍ ശുചിത്വബോധത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആഘോഷസ്ഥലം വൃത്തിയാക്കി. ബൊഹ്‌റ ബാന്‍ഡും പരേഡില്‍ പങ്കെടുത്തു. വിവിധ കുവൈത്തി സ്‌കൂളുകളില്‍നിന്നുള്ള കുട്ടികളുടെ പരേഡ് ഉദ്ഘാടന പരിപാടിക്ക് മാറ്റേകി. തുര്‍ക്കി, ഫലസ്തീന്‍, ജോര്‍ഡന്‍ തുടങ്ങിയ വിദേശ എംബസികളും കാര്‍ണിവല്‍ നഗരിയില്‍ പവലിയനുകള്‍ സജ്ജീകരിച്ചിരുന്നു. അറബ് നൃത്തസംഗീത പരിപാടികളും പ്രദര്‍ശന പവലിയനുകളും പരിപാടിക്ക് മിഴിവേകി. 

കുവൈത്ത് പൊലീസ്, അഗ്‌നിശമന സേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സേനാവിഭാഗങ്ങള്‍ സുരക്ഷാ വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനം ഒരുക്കിയിരുന്നു. കുവൈത്ത് പൊലീസിന്റെ റെസ്‌ക്യൂ ഹെലികോപ്ടര്‍ അടുത്തുനിന്ന് കാണാനും ചിത്രമെടുക്കാനും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഹലാ ഫെബ്രുവരിയുടെ ഭാഗമായുള്ള ആഘോഷ പരിപാടികള്‍ അടുത്ത ഒരു മാസം കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (5 minutes ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (14 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (40 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (55 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (1 hour ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (2 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (3 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (3 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

Malayali Vartha Recommends