Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

കുവൈറ്റിലെ അബ്ബാസിയയില്‍ മോഷണശ്രമം തടയുന്നതിനിടെ കോട്ടയം സ്വദേശിനിയായ നേഴ്‌സിന് കുത്തേറ്റു

21 FEBRUARY 2017 05:54 PM IST
മലയാളി വാര്‍ത്ത

കുവൈറ്റിലെ അബ്ബാസിയയില്‍ മോഷണ ശ്രമം തടയുന്നതിനിടെ മലയാളി നഴ്‌സിന് കുത്തേറ്റു. കോട്ടയം കൊല്ലാട് പുതുക്കളത്തില്‍ ബിജുവിന്റെ ഭാര്യ ഗോപിക (27) ആണ് ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഡ്യൂട്ടി കഴിഞ്ഞെത്തിയ നഴ്‌സ് വീട് തുറന്ന് അകത്തുകയറാന്‍ തുടങ്ങുന്നതിനിടെ മോഷ്ടാവ് ഇവരെ ആക്രമിക്കുകയായിരുന്നു.

അക്രമിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു യുവതിക്ക് പരിക്കേറ്റത്. മല്‍പ്പിടുത്തത്തിനിടയില്‍ വയറിനും കാലിനും മുഖത്തും കുത്തേറ്റ യുവതിയെ ഫര്‍വാനിയ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു സംഭവം.

ഗോപികയും ബിജോയും താമസിക്കുന്നത് അബ്ബാസിയ ട്വന്റിഫോര്‍ ഫാര്‍മസി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലായിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ മടങ്ങിയെത്തിയ ഗോപിക കതകു തുറന്ന് അകത്തുകയറാന്‍ തുടങ്ങുമ്പോഴായിരുന്നു അജ്ഞാതനായ അക്രമി ഗോപികയെ ആക്രമിച്ചത്.

മോഷണ ശ്രമമായിരുന്നെന്നാണ് സംശയിക്കുന്നത്. ഉടന്‍ കതക് തുറക്കാതെ തന്നെ അക്രമിയെ ഗോപിക ധൈര്യമായി നേരിടുകയായിരുന്നു. അതിനിടയിലാണ് വയറിനും കാലിന്റെ തുടയിലും മുഖത്തും കുത്തേല്‍ക്കുന്നത്. മോഷണ ശ്രമം പരാജയപ്പെട്ടതോടെ അക്രമി ഓടി രക്ഷപെട്ടു.

തുടര്‍ന്ന് രണ്ടാം നിലയില്‍ നിന്നും രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ തന്നെ താഴത്തെ നിലയിലെത്തി ഗോപിക അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ഗോപികയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

രണ്ടാം നിലയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അവിടെ അയല്‍വാസികള്‍ ഇല്ലാതിരുന്നതിനാല്‍ രക്തത്തില്‍ കുളിച്ച് വേദന സഹിച്ചും ഗോപിക താഴെയെത്തിയതിനാല്‍ സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞു. ഉച്ചയോടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗോപികയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.

കോട്ടയം കാരാപ്പുഴ മാടയ്ക്കല്‍ കുടുംബാംഗമാണ് ഗോപിക. ഒരു വര്‍ഷം മുമ്പാണ് കുവൈറ്റിലെത്തിയത്. ജഹ്‌റ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സാണ്. ഭര്‍ത്താവ് ബിജോ അല്‍ ബാബ്‌റ്റൈന്‍ ഗ്രൂപ്പ് ആന്‍ഡ് നിസാന്‍ കുവൈറ്റ് ജീവനക്കാരനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (3 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (3 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (3 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (4 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (4 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (5 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (5 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (11 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (11 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (11 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (11 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (11 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (11 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (12 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (12 hours ago)

Malayali Vartha Recommends