യാത്രക്കാരന്റെ കൈയില്‍ പാര്‍സല്‍ വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ വീണ്ടും ശ്രമം

പ്രവാസി യാത്രക്കാരന്റെ കൈയില്‍ പാര്‍സല്‍ വഴി ഗള്‍ഫിലേക്ക് മയക്കുമരുന്ന് കടത്താന്‍ വീണ്ടും ശ്രമം. ഒരാഴ്‌ചക്കിടെ രണ്ടാം തവണ അരങ്ങേറിയ മയക്കുമരുന്ന് കടത്തല്‍ ശ്രമം യാത്രക്കാരന്റെ വീട്ടുകാരുടെയും കുവൈത്തിലുളള സുഹൃത്തുക്കളുടെയും സമയോചിത ഇടപെടല്‍ മൂലം വിഫലമായി. ഒരു കിലോ മയക്കുമരുന്നടങ്ങിയ പാര്‍സല്‍ വാങ്ങാനെത്തിയയാളെ സുഹൃത്തുക്കള്‍ തന്ത്രപരമായി കുടുക്കുകയും പോലീസിന് കൈമാറുകയും ചെയ്‌തു.
കൊല്ലം നെടുമ്പായിക്കുളം ലാവിള വീട്ടില്‍ റഫീഖ് ആണ് പിടിയിലായത്. ഇയാളെ ജലീബ് അല്‍ ശുയൂഖ് പോലീസ് കസ്റ്റഡീയിലെടുക്കുകയും തുടര്‍നടപടികള്‍ക്കായി ആന്റി നാര്‍കോട്ടിക് വിഭാഗത്തിന് കൈമാറുകയും ചെയ്‌തു. റഫീഖ് കുവൈത്തില്‍ വലയിലായതോടെ വീട്ടുകാര്‍ പൂയം പളളി പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. കൊല്ലം അമ്പലകുന്ന് മുളകരച്ചാലില്‍ താജ്ജുദ്ദീന്‍ മന്‍സിലില്‍ താജ്ജുദ്ദീനാണ് മയക്കുമരുന്നുണ്ടായിരുന്ന പാര്‍സര്‍ കൊണ്ടുവരാതെ തലനാരിഴക്ക് രക്ഷപ്പെട്ടത്.
ആദ്യമായി ഗള്‍ഫിലേക്ക് വരുന്ന താജ്ജുദ്ദീനെ വിളിച്ച് കുവൈത്തിലുളള ബന്ധുവാണ് തന്റെ സുഹൃത്തായ റഫീഖിന്റെ വീട്ടില്‍ നിന്ന് പാര്‍സല്‍ കൊണ്ടുവരുമെന്നും വാങ്ങികൊണ്ടുവരണമെന്നും പറഞ്ഞത്. തേങ്ങയും ചമ്മന്തിയുമാണ് പാര്‍സലിലെന്നായിരുന്നു റഫീഖ് തന്നോട് പറഞ്ഞിരുന്നതെന്ന് ബന്ധു പറഞ്ഞു.
https://www.facebook.com/Malayalivartha