ഡ്രൈവിങ് ലൈസന്‍സ് നേടാനുളള പ്രായപരിധി കുറക്കുന്ന കാര്യം പരിഗണനയിലെന്ന് ആഭ്യന്തരമന്ത്രി

ഡ്രൈവിങ് ലൈസന്‍സ് നേടാനുളള പ്രായപരിധി പതിനാറോ പതിനേഴോ ആയി കുറക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജനറല്‍ ശൈഖ് സേയ്‌ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തീരമാനമാവേണ്ടുതുണ്ട്. പൊതു സുരക്ഷാ അടിസ്ഥാനമാക്കിയുളള നിയമങ്ങളും നടപടിക്രമങ്ങളും പരിഗണിച്ചശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 18 വയസ്സാണ് ഡ്രൈവിങ് ലൈസന്‍സ് നേടാനുളള പ്രായം.
സ്‌മാര്‍ട്ട് ടവര്‍ റഡാറുകള്‍, മൂടല്‍മഞ്ഞ്, കാഴ്‌ചപരിധി എന്നിവക്ക് പുറമെ അപകട സാധ്യത കണക്കിലെടുത്ത് പാതയില്‍ നിശ്ചിയിക്കപ്പെട്ട വേഗപരിധിയും ഡ്രൈവര്‍മാരെ അറിയിക്കും. അബുദാബിയിലെ പരീക്ഷണ ഘട്ടത്തിന് ശേഷം ഈ സംവിധാനം മാസങ്ങള്‍ക്കകം യു.എ.ഇയില്‍ ആകമാനം സ്ഥാപിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ നയങ്ങളും പദ്ധതികളും അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ശൈഖ് സൈഫ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
അബുദാബിയിലെ 1000 സ്‌കൂള്‍ ബസുകളില്‍ ജി.പി.എസ്, സി.സി.ടി.വി എന്നിവ ഘടിപ്പിക്കുകയും ബസില്‍ കയറുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും തിരച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്‌ത് രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ യാത്രയെകുറിച്ച് വിവരങ്ങള്‍ ലഭ്യമാകുന്ന പദ്ധതി പരീക്ഷിക്കുമെന്നും സൈഫ് പറഞ്ഞു. അടുത്ത അധ്യയന വര്‍ഷത്തോടെ പദ്ധതി രാജ്യത്താകമാനം പ്രബല്യത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha