മലയാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതിയും പിടിയില്‍

കഴിഞ്ഞ മാസം രണ്ട് മലയാളികള്‍ കൊളളക്കാരുടെ വെടിയേറ്റുമരിച്ച സംഭവത്തിലെ മുഖ്യപ്രതിയും പിടിയിലായി. 21 കാരനായ യൂസഫ് സുലൈമാന്‍ ഉബൈദ് അലി എന്ന ബിദുനി യുവാവിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കേസന്വേഷിക്കുന്ന ജഹ്‌റ ഇന്റലിജന്‍സ് വിഭാഗം നടത്തിയ തന്ത്രപരമായ രഹസ്യ നീക്കത്തിനൊടുവില്‍ ഫര്‍വാനിയയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ത്താവിതരണ വിഭാഗമാണ് രാജ്യത്ത് കോളിളക്കം സൃഷ്‌ടിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയിലായ വിവരം പുറത്തുവിട്ടത്. നേരത്തെ പിടിയിലായ രണ്ടുപേരുള്‍പ്പെടെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ രണ്ട് മലയാളി സെക്യൂരിറ്റി ജീവനക്കാര്‍ വെടുയേറ്റു മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും ഇതോടെ പിടിയിലായി. പ്രധാന പ്രതിക്കൊപ്പം കൃത്യത്തില്‍ പങ്കെടുത്ത സിറിയക്കാരനായ അബദുല്ല സഅദ് അല്‍ ഇന്‍സി (18) ഹാജിരി (20) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് ഇതിനുമുമ്പ് പിടികൂടിയിരുന്നത്.
കൊല്ലപ്പെട്ട മലയാളികളില്‍ നിന്ന് കവര്‍ന്നെടുത്ത പണവും പ്രതികള്‍ക്കിടയില്‍ ഭാഗിക്കപ്പെട്ട നിലയില്‍ കണ്ടെടുക്കുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ ഫര്‍വാനിയയില്‍ മുഖ്യപ്രതി താമസിച്ചുവന്ന ഫ്‌ളാറ്റില്‍ നടത്തിയ റെയ്‌ഡില്‍ വെടിവക്കാന്‍ ഉപയോഗിച്ച റൈഫിള്‍, മലയാളികളില്‍ നിന്ന് കട്ടിയെടുത്ത പണം കൊണ്ടുവന്ന ബാഗ് തുടങ്ങിയ തൊണ്ടിമുതലുകളും കണ്ടെത്തി. ഫ്‌ളാറ്റില്‍ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചനിലയിലാണ് തോക്കും പണവും കണ്ടെത്തിയത്. കൊളളക്ക് പ്രതികള്‍ ഉപയോഗിച്ച വാഹനവും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha