Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

സൗദി ജീവിതം കൊട്ടിയടക്കപ്പെടുന്നോ: സൗദിയിലെ പ്രവാസി മലയാളികള്‍ ആശങ്കയില്‍

24 AUGUST 2017 07:25 PM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയില്‍ പ്രൊഫഷന്‍ മാറുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത് നൂറുകണക്കിന് പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാകും. നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്നവരെയും പുതുതായി വിസയില്‍ എത്തുന്നവരെയുമെല്ലാം ഈ നിരോധനം സാരമായിത്തന്നെ ബാധിക്കും.

വിദേശ തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റിനല്‍കുന്നത് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ത്തി വെക്കുകയായിരുന്നു. ഇതോടെ പ്രവാസികള്‍ക്ക് ഇനി മുതല്‍ മറ്റ് ജോലികളിലേക്ക് മാറാന്‍ സാധിക്കാതെ ഇഖാമയില്‍ രേഖപ്പെടുത്തിയ അതേ ജോലിയില്‍ തന്നെ തുടരേണ്ടി വരും.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രഫഷനുകളിലുള്ള വിസകള്‍ പലപ്പോഴും അനുവദിക്കാറില്ല. കിട്ടിയ വിസകളില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന ശേഷം പ്രഫഷന്‍ മാറ്റുകയാണ് സ്ഥാപനങ്ങളും തൊഴിലാളികളും ചെയ്തിരുന്നത്. ഇനി മുതല്‍ ഇഖാമയില്‍ രേഖപ്പെടുത്തിയതില്‍നിന്നു വ്യത്യസ്തമായ ജോലിയില്‍ ഏര്‍പ്പെടുന്നതു നിയമലംഘനമാകുന്നതോടെ കമ്പനികളും വെട്ടിലാവും.

മാത്രമല്ല, കുടുംബവിസകള്‍ സംഘടിപ്പിക്കുന്നതിനും മറ്റുമായി താല്‍ക്കാലികമായി പ്രൊഫഷന്‍ മാറിയിരുന്നവരും പ്രതിസന്ധിയിലാകും. നിലവില്‍ ഫാമിലി, വിസിറ്റ് വിസകള്‍ ലഭിക്കുന്നതിനായി താല്‍ക്കാലികമായി മറ്റ് പ്രൊഫഷനുകളിലേക്ക് മാറിയവര്‍ക്ക് മുന്‍ പ്രൊഫഷനിലേക്ക് ഇനി തിരിച്ചുവരാന്‍ കഴിയില്ല.

മറ്റു വിസകളില്‍ സൗദിയിലെത്തി പ്രൊഫഷന്‍ മാറിയാണ് പലരും ജോലി ചെയ്തിരുന്നത്. ഫ്രീ വിസ എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം വിസകളില്‍ സൗദിയിലെത്തി അനുയോജ്യമായ തൊഴില്‍ കണ്ടുപിടിച്ചാണ് പ്രൊഫഷന്‍ മാറ്റിയിരുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 8,05,641 പേരാണ് പ്രഫഷന്‍ മാറ്റിയത്.

ഏഷ്യന്‍ വംശജരും റിയാദ്, മക്ക, തുടങ്ങിയ കിഴക്കന്‍ പ്രവിശ്യകളില്‍ ജോലി ചെയ്യുന്നവരുമാണ് ഇതിലേറെയും. പത്തൊമ്പത് തൊഴിലുകളില്‍ സ്ഥിരം തൊഴില്‍ വിസകളും താല്‍ക്കാലിക, സീസണ്‍ വിസകളും അനുവദിക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്. ഈ പ്രഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതും നിര്‍ത്തിവച്ചു. ഈ തൊഴില്‍ മേഖലകള്‍ സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

എന്‍ജിനീയറിങ്ങിലേക്ക് വിദേശികളുടെ പ്രഫഷന്‍ മാറ്റുന്നത് അടുത്തിടെ തൊഴില്‍ മന്ത്രാലയം നിര്‍ത്തിവച്ചിരുന്നു. സൗദി എന്‍ജിനീയര്‍മാര്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസുമായി നേരിട്ട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും ഇതു ബാധകമാക്കിയത്.

സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇക്കാലമത്രയും മറ്റു പ്രൊഫഷനുകളിലുള്ള വിസകളില്‍ സൗദിയിലെത്തുന്ന വിദേശികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് പ്രൊഫഷന്‍ മാറ്റുകയാണ് ചെയ്തിരുന്നത്. പുതിയ തീരുമാനം സൗദിയില്‍ ജോലി ചെയ്യുകയും പുതിയ വിസകളില്‍ സൗദിയിലേക്ക് വരുന്നതിന് ആഗ്രഹിക്കുകയും ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് വിദേശികള്‍ക്ക് വന്‍ തിരിച്ചടിയാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (24 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

Malayali Vartha Recommends