Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറഫ സംഗമം നാളെ; മിനാ പ്രാര്‍ഥനനിര്‍ഭരം, ഹജ്ജ് തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മിന ഒരുങ്ങി

30 AUGUST 2017 08:27 AM IST
മലയാളി വാര്‍ത്ത

ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങിയ മിന ഒരുങ്ങികഴിഞ്ഞു. പ്രാര്‍ഥനകളില്‍ കഴുകിയെടുത്ത ഹൃദയവുമായി ഹാജിമാര്‍ മിനായിലെ കൂടാരങ്ങളിലേക്ക് എത്തിയതോടെ ഹജ്ജിന് തുടക്കമായി. വ്യാഴാഴ്ച അറഫയില്‍ സംഗമിച്ച് സായുജ്യമടയാനുള്ള മാനസിക തയാറെടുപ്പിലാണ് 20 ലക്ഷത്തിലധികം തീര്‍ഥാടകര്‍. ചൊവ്വാഴ്ച രാത്രി മുതല്‍ ഹജ്ജിന്റെ ലളിതവസ്ത്രമണിഞ്ഞ്, ലബ്ബൈക്ക ചൊല്ലി, ഋജുമാനസരായി അവര്‍ കര്‍മഭൂമിയായ മിനാ താഴ്‌വരയിലേക്ക് ഒഴുകുകയായിരുന്നു. മലയാളികളുള്‍പ്പെടെ ഇന്ത്യന്‍ ഹാജിമാര്‍ രാത്രി എട്ടുമണിയോടെയാണ് നീങ്ങിത്തുടങ്ങിയത്.

മിനയില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും സജ്ജമായികഴിഞ്ഞു. ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫ സംഗമം വ്യാഴാഴ്ചയാണ്. ഉപമകളില്ലാത്ത മനുഷ്യമഹാ സംഗമത്തിനാണ് അറഫ മൈതാനം ഒരിക്കല്‍കൂടി സാക്ഷിയാവുക. അല്ലാഹുവിന്റെ ഇഷ്ടദാസ്യം നേടാനുള്ള തേട്ടവുമായാണ് ഓരോ തീര്‍ഥാടകനും ദൈവത്തിന്റെ ദര്‍ബാറില്‍ ഹാജരാവുക.

ചരിത്രമുറങ്ങുന്ന ജബലുര്‍റഹ്മയുടെ താഴ്‌വാരം അല്ലാഹുവിന്റെ വിരുന്നുകാരുടെ മിഴിനീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകള്‍ക്ക് കാതോര്‍ക്കുകയാണ്. അറഫ കഴിഞ്ഞ് ഒരു രാത്രി മുസ്ദലിഫയില്‍ ചെലവഴിച്ച്, വീണ്ടും നാലു ദിവസം മിനായിലെ തമ്പുകളില്‍ താമസിച്ചാണ് ഹാജിമാര്‍ മറ്റു കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക.


ഇത്തവണ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാലു ലക്ഷത്തിലേറെ വിദേശ ഹാജിമാര്‍ അധികമുണ്ട് എന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി വ്യക്തമാക്കിയിരുന്നു. 9,30,000 പുരുഷന്മാരും 8,04,000 വനിതകളുമാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ബുധനാഴ്ച ഉച്ചവരെ ഹജ്ജിന് എത്തിയത്. ഇന്ത്യന്‍ ഹജ്ജ് സൗഹൃദസംഘത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും ബി.ജെ.പി വക്താവ് സയ്യിദ് മുസഫര്‍ ഇസ്‌ലാമും മക്കയിലെത്തിയിട്ടുണ്ട്്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (20 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (35 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (50 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (12 hours ago)

Malayali Vartha Recommends