ഒബാമയ്ക്കും പണി കിട്ടി; ഒബാമയുടെ ക്രെഡിറ്റ് കാര്‍ഡ് റെസ്റ്റോറന്റില്‍ നിരസിക്കപ്പെട്ടു

സേവനം ഉപയോഗിച്ചു കഴിഞ്ഞ് അതിനു പണം നല്‍കാന്‍ ക്രെഡിറ്റ് കാര്‍ഡ് നീട്ടുമ്പോള്‍, അത് ഉപോയഗക്ഷമമല്ലെന്നു വന്നാലുളള അനുഭവും എങ്ങനെയാണെന്നറിയാമോ? ആര്‍ക്കറിയില്ലെങ്കിലും ഒബാമയ്ക്കറിയാം. വെളളിയാഴ്ച വാഷിംഗടണിലെ കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോയില്‍ തൊഴിലാളികളോട് സംസാരിക്കവേ അദ്ദേഹം വെളിപ്പെടുത്തിയതാണിത്. ന്യൂയോര്‍ക്കിലെ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചതിനുശേഷം തന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം പിന്‍വലിയ്ക്കുവാന്‍ ശ്രമിച്ചപ്പോള്‍ അതിനു സാധിച്ചില്ലെന്നാണ് ഒബാമ പറഞ്ഞത്. മിഷേലിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം എടുക്കുവാന്‍ കഴിഞ്ഞതുകൊണ്ടാണ് അന്ന് ഭക്ഷണം കഴിച്ചതിന്റെ പണം നല്‍കുവാന്‍ സാധിച്ചതത്രേ.
ഐഡന്റിറ്റി തെഫ്റ്റിന്റെ ഫലമായോണോ, ഇങ്ങനെ സംഭവിച്ചതെന്നും സംശയിക്കുന്നു. സോഷ്യല്‍ സെക്യൂരിറ്റി ബെനിഫിറ്റുകള്‍ പോലുളള ഫെഡറല്‍ ഫണ്ടുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എടുത്ത് ഉപയോഗിക്കുന്നതു കൊണ്ട് അതിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായുളള ഗവണ്‍മെന്റിന്റെ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഈ വിവരം വെളിപ്പെടുത്തിയത്. മാഗ്നറ്റിക് സ്ട്രിപ്പ് ഉളള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മാറ്റി, മൈക്രോചിപ്പുകളും, പിന്‍ നമ്പരുകളും ഉളളവയിലേയ്ക്ക് മാറുവാനുളള ശ്രമത്തിന്റെ ഭാഗമായാണ് ബൈ സെക്യുര്‍ പദ്ധതി നടപ്പാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























