യുഎസില്‍ നിന്ന് മൂന്നു പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാന്‍ ശ്രമിച്ചു

യുഎസിലെ ഡെന്‍വറില്‍ നിന്നും മൂന്ന് പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാന്‍ സിറിയയിലേക്ക് കടക്കുവാന്‍ ശ്രമിച്ചതായി എഫ്ബിഐ. എന്നാല്‍ സിറിയയിലേക്കുള്ള യാത്രാ മധ്യേ ഇവരെ ജര്‍മ്മനിയില്‍ നിന്നും എഫ്ബിഐ അധികൃതര്‍ പിടികൂടി തിരികെ യുഎസിലെത്തിച്ചു.
പെണ്‍കുട്ടികളുടെ പേരു വിവരങ്ങള്‍ യുഎസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ഇവരെ സിറിയയിലേക്ക് കടക്കുവാന്‍ സഹായിച്ചുവെന്ന കുറ്റത്തിന് 19 വയസുള്ള ഷാനോണ്‍ കോണ്‍ലി എന്ന പെണ്‍കുട്ടിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























