കനേഡിയന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം. സൈനികന്‍ കൊല്ലപ്പെട്ടു

നൊബേല്‍ ജോതാവ് മലാല യൂസഫ്‌സായിക്ക് ആദരസൂചകമായി കനേഡിയന്‍ പൗരത്വം നല്‍കുന്ന ചടങ്ങ് നടക്കാനിരിക്കെ കാനഡയിന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം. പാര്‍ലമെന്റിനുള്ളിലേക്ക് കടന്നുകയറിയ അജ്ഞാതനായ തോക്കുധാരി സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പാര്‍ലമെന്റ് സമുച്ചയം, യുദ്ധസ്മാരകം, അടുത്തുള്ള കച്ചവടകേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. പാര്‍ലമന്റ് മന്ദിരത്തിനകത്തും പുറത്തുമായി അക്രമി 30 റൗണ്ട് വെടിവച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രാദേശിക സമയം രാവിലെ 10 മണിയോടെയായിരുന്നു ആക്രമണം. ഇവിടെ കാവലുണ്ടായിരുന്ന സൈനികന് വെടിയേറ്റു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
യുദ്ധ സ്മാരകത്തിന് മുന്നിലെ സുരക്ഷാ ജീവനക്കാരനെ വെടിവെച്ചു വീഴുത്തിയ ശേഷം അക്രമി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ബ്‌ളോക്കിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ പൊലീസിന്റെയും സൈനികരുടെയും വലിയൊരു സംഘം അക്രമിയെ കീഴ്‌പ്പെടുത്താന്‍ മന്ദിരത്തിന് അകത്തേയ്ക്ക് കയറി. തുടര്‍ന്ന് നടന്ന രൂക്ഷമായ ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്. മന്ദിരത്തിനുള്ളില്‍ നിന്ന് മുപ്പതോളം തവണ വെടിയൊച്ച കേട്ടുവെന്ന് റോയിറ്റേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു.
അക്രമി സെന്‍ട്രല്‍ ബ്‌ളോക്കിലേക്ക് കടന്നതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് എം.പിമാരെയും ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു.
ഒട്ടാവ സര്‍വകലാശാലയും നാഷണല്‍ വാര്‍ മെമ്മോറിയലും അടച്ചിട്ടു. പാര്‍ലമെന്റ് മന്ദിരം വളഞ്ഞ പോലീസ് ഏറ്റുമുട്ടലിനൊടുവിലല്‍ അക്രമിയെ വധിച്ചു. സംഭവം ഭീകരാക്രമണമാണോയെന്ന് വ്യക്തമല്ല. പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറെ പൊലീസ് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയുണ്ടായി. അക്രമത്തിനു പിന്നില്‍ കൂടുതല്‍ പേരുളളതായും പോലീസ് സംശയിക്കുന്നുണ്ട്. ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ അമേരിക്കന്‍ ആക്രമണത്തിന് കാനഡ പിന്തുണ പ്രഖ്യാപിച്ചതും കഴിഞ്ഞ ദിവസമായിരുന്നു. രണ്ട് ദിവസം മുന്‍പ്കാനഡയില്‍ സൈനികനെ വാഹനമിടിച്ച് കൊലപ്പെടുത്തിയിരുന്നു. അന്ന് വാഹനമോടിച്ച 25കാരനെ പോലീസ് വെടിവെച്ചുകൊന്നു.
https://www.facebook.com/Malayalivartha

























