സാഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു സിംഹം; വാഹനത്തിലേക്ക് ചാടിക്കയറി കുസൃതി കാട്ടുന്ന സിംഹത്തിന്റെ വിഡിയോ തരംഗമാകുന്നു

സഞ്ചാരികളുടെ വാഹനത്തിലേക്ക് ചാടിക്കയറി കുസൃതി കാട്ടുന്ന സിംഹത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ക്രിമിയയിലെ ടൈഗന്‍ സഫാരി പാര്‍ക്കിലാണ് അമ്പരപ്പിക്കുന്ന സംഭവം. സഞ്ചാരികളുമായി പോകുകയായിരുന്ന വാഹനത്തിലേക്ക് സിംഹം ചാടിക്കയറുകയായിരുന്നു. തുടര്‍ന്ന് െ്രെഡവറെ തള്ളി മാറ്റി സീറ്റില്‍ കയറി ഇരുന്നു.
സിംഹം വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാത്തതോടെ സഞ്ചാരികള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി. ഒടുവില്‍ വളരെ പണിപ്പെട്ടാണ് സിംഹത്തെ വണ്ടിയില്‍ നിന്ന് ഇറക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സിംഹം ഒരു യുവതിയെ ആക്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha



























