യോഗ വിത്ത് സെക്‌സ് നെറ്റ്വര്‍ക്കിംഗ് വിദഗ്ദ്ധന്‍ അറസ്റ്റില്‍ : ഇന്ത്യ നാടുകടത്തിയ യോഗാചാര്യനെതിരേ തായ്‌ലലന്‍ഡില്‍ ലൈംഗിക പീഡനകേസ; ആത്മീയ പ്രഭാഷണത്തിനിടെ സുന്ദരികളെ കയറിപ്പിടിക്കും

തായ്‌ലന്റിലാണ് സംഭവം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 14 വനിതാടൂറിസ്റ്റുകളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. യോഗയുടെ പേരില്‍ ക്ലാസിനെത്തുന്ന സ്ത്രീകളുടെ മനസ്സ് മാറ്റി താനുമായി സെക്‌സിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയാണ് ഇയാളുടെ രീതിയെന്നാണ് ആരോപണം.
യോഗ സെന്ററിലെത്തുന്ന സ്ത്രീകളെ സെക്‌സിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും സമ്മതിക്കാത്തവരെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്ന ഇന്ത്യയില്‍ നിന്നും നാടുകടത്തിയ യോഗാഗുരുവിനെതിരേ തായ് ലന്റില്‍ ലൈംഗികാതിക്രമത്തിന് കേസ്. സ്വാമി വിവേകാനന്ദ സരസ്വതി എന്ന പേരില്‍ ഇന്ത്യയില്‍ അറിയപ്പെട്ടിരുന്ന റൊമാനിയക്കാരനായ നാര്‍സിസ് ടാര്‍ക്കോയ്‌ക്കെതിരെയാണ് കേസ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 14 വനിതാടൂറിസ്റ്റുകളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. യോഗയുടെ പേരില്‍ ക്ലാസിനെത്തുന്ന സ്ത്രീകളുടെ മനസ്സ് മാറ്റി താനുമായി സെക്‌സിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയാണ് ഇയാളുടെ രീതിയെന്നാണ് ആരോപണം. അതിന് തയ്യാറല്ലാത്തവരെ ബലാത്സംഗത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. ആത്മീയ പ്രഭാഷണങ്ങള്‍ നടത്തുന്നതിനിടെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി മൂന്ന്‌സ്ത്രീകള്‍ പരസ്യമായി സാക്ഷ്യപ്പെടുത്തി. ലൈംഗിക അതിക്രമവും മാനഭംഗവുമാണ് ഇവിടെ നടക്കുന്നതെന്ന് സ്ത്രീകള്‍ കുറ്റപ്പെടുത്തി.
യാഗ സെന്റര്‍ കേന്ദ്രീകരിച്ച് സെക്‌സ് നെറ്റ്വര്‍ക്കിംഗ് നടക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.യോഗാസനങ്ങള്‍ക്കിടയില്‍ അനുവാദമില്ലാതെ യുവതികളുടെ ശരീരത്തെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുക, കൈ കടത്തുക, ആലിംഗനം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തികള്‍ ടാര്‍ക്കൂ ചെയ്യും. ആരെങ്കിലും എതിര്‍ത്താല്‍ നിങ്ങള്‍ക്ക് എന്തു വേണമെന്ന് തനിക്കറിയാമെന്നും അവരോട് പറയും. യോഗാസെന്ററിലെ പുരുഷ സ്ത്രീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. സ്ത്രീകള്‍ പുരുഷന് കീഴില്‍ നില്‍ക്കേണ്ടവരാണെന്നും ഫെമിനിസം മണ്ടന്‍ ആശയമാണെന്നും മറ്റുമാണ് മറ്റുമാണ് ടാര്‍ക്കൂ അഗാമയില്‍ പഠിപ്പിച്ചിരുന്നത്. യു.കെ, ഓസ്‌ട്രേലിയ, ബ്രസീല്‍, യു.എസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമക്കുറ്റം ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. 15 വര്‍ഷമായ തായ്‌ലന്‍ഡില്‍ അഗാമ യോഗ സെന്റര്‍ കേന്ദ്രീകരിച്ച് ക്ലാസുകളെടുക്കുകയും ചികിത്സ നടത്തി വരികയുമായിരുന്ന നാര്‍സിസ് ടാര്‍ക്കോയ്‌ക്കെതിരെ മുപ്പതിലധികം സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പരാതിപ്പെടാനും തയ്യാറായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























