സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഇഡ്‌ലിബ് പ്രവിശ്യയില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണം

സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഇഡ്‌ലിബ് പ്രവിശ്യയില്‍ റഷ്യന്‍ സൈന്യം വീണ്ടും വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സിറിയയില്‍ വിമതര്‍ക്ക് സ്വാധീനമുള്ള അവസാനത്തെ മേഖലയാണ് ഇഡ്‌ലിബ്. പതിനായിരത്തിലധികമാണ് ഇഡ്‌ലിബിലെ വിമതരുടെ സംഖ്യ.
ഇതേ സമയം, 30 ലക്ഷം വരുന്ന സിവിലിയന്മാരില്‍ പകുതിപ്പേരും യുദ്ധസാധ്യത കണക്കിലെടുത്ത് മറ്റുപ്രദേശങ്ങളിലേക്കു പലായനംചെയ്തു.
https://www.facebook.com/Malayalivartha



























