ഇന്ത്യയേയും ചൈനയേയും പോലുള്ള വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡികള്‍ നിറുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ്

ഇന്ത്യയേയും ചൈനയേയും പോലുള്ള വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡികള്‍ നിറുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് . ചൈനയെ വലിയൊരു സാമ്പത്തിക ശക്തിയാകാന്‍ അനുവദിക്കുന്ന ലോക വ്യാപാര സംഘടനയുടെ നടപടിയേയും ട്രംപ് വിമര്‍ശിച്ചു. വടക്കന്‍ ഡക്കോട്ടയില്‍ ഫണ്ട് റെയിസിംഗ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യങ്ങളായാണ് ഇന്ത്യയേയും ചൈനയേയുമൊക്കെ അമേരിക്ക കാണുന്നത്. പൂര്‍ണത കൈവരിക്കാത്ത രാജ്യങ്ങള്‍ക്കാണ് അമേരിക്ക സബ്‌സിഡി നല്‍കുന്നത്.
ഇന്ത്യയും ചൈനയും അതിവേഗം വികസിക്കുന്ന രാജ്യങ്ങളാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. എന്നിട്ടും അവര്‍ അമേരിക്കയുടെ സബ്‌സിഡി വാങ്ങുന്നുണ്ട് ട്രംപ് പറഞ്ഞു. ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് പണം നല്‍കുന്നു എന്ന് പറയുന്നത് തന്നെ തമാശയായി തോന്നുന്നു. അതിവേഗം വികസിക്കുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ഇനി പണം നല്‍കേണ്ടതില്ല.
അമേരിക്കയും വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യമാണ്. അതിനാല്‍ തന്നെ മറ്റ് രാജ്യങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ലോകവ്യാപാര സംഘടന എക്കാലത്തേയും മോശമായ അവസ്ഥയിലാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ചൈനയെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയാകാന്‍ അനുവദിക്കുകയാണ് ലോകവ്യാപാര സംഘടന ചെയ്യുന്നത്.
https://www.facebook.com/Malayalivartha



























