അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ ശക്തമാകുന്നു ; ചൈനീസ് ഉൽപന്നങ്ങൾക്ക് മേൽ 276 ബില്യൺ ഡോളറിന്റെ തീരുവ ചുമത്താനൊരുങ്ങി ട്രംപ്

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ ശക്തമാകുന്നു. ചൈനീസ് ഉൽപന്നങ്ങൾക്ക് മേൽ 276 ബില്യൺ ഡോളറിന്റെ തീരുവ ചുമത്താനൊരുങ്ങി ട്രംപ്. 200 ബില്യൺ ഡോളറിന്റെ തീരുവ ചുമത്താൻ അമേരിക്കൻ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു ഇതിന് പുറമേയാണ് പുതിയ നീക്കം.
ചൈനക്കെതിരായ നടപടിയുമായി അമേരിക്ക മുന്നോട്ട് പോവുകയാണെങ്കിൽ അമേരിക്കൻ വിപണിയിൽ ആപ്പിളിന്റെ ഉൽപന്നങ്ങൾക്ക് വില കൂട്ടേണ്ടി വരുമെന്നു കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, കമ്പനികളുടെ സമർദ്ദത്തിന് വഴങ്ങില്ലെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.
ട്രംപിന്റെ പുതിയ തീരുമാനം പുറത്ത് വന്നതോടെ അമേരിക്കൻ ഒാഹരി വിപണി എസ്പി 500 0.2 ശതമാന നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. കൂടാതെ ചൈനീസ് കറൻസിയായ യുവാെൻറ ഡോളറിനെതിരായ വിനിമയ മൂല്യവും ഇടിഞ്ഞു.
https://www.facebook.com/Malayalivartha



























