യു എസ് തിരഞ്ഞെടുപ്പിന് മുന്‍പ് റഷ്യയുമായി അടുത്ത ബന്ധം; ട്രംപിന്റെ മുൻ ഉപദേഷ്ടാവ് ജോര്‍ജ്ജ് പാപ്പാഡോപോള്‍സിന് തടവ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ ഉപദേഷ്ടാവ് ജോര്‍ജ്ജ് പാപ്പാഡോപോള്‍സിനെ കോടതി തടവ് ശിക്ഷയ്ക്കു വിധിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിന്റെ ഉപദേശകനായിരുന്ന ജോര്‍ജ്ജ് റഷ്യയുമായി ബന്ധം പുലർത്തി എന്ന ആരോപണത്തിന്റെ തുടർച്ചയായി ആണ് തടവ് ശിക്ഷ.
14 ദിവസത്തെ തടവാണ് ജോര്‍ജ്ജിന് കോടതി വിധിച്ചിട്ടുള്ളത്. യുഎസ് തിരഞ്ഞെടുപ്പിന് മുന്‍പ് റഷ്യയുമായി ബന്ധം പുലര്‍ത്തിയിരുന്നെന്ന് യുഎസ് ഫെഡറല്‍ ഏജന്റ്‌സിയുടെ കണ്ടത്തുകയും എന്നാല്‍ ജോര്‍ജ്ജ് നുണ പറയുകയും ചെയ്‌തെന്നും വിലയിരുത്തിയാണ് ജില്ലാ ജഡ്ജി റാന്‍ഡോല്‍ഫ് മോസിന്റെ നടപടി.
വിചാരണയ്ക്കിടെ ജോര്‍ജ്ജ് പാപ്പാഡോപോള്‍സ് റഷ്യന്‍ ബന്ധം നിഷേധിച്ച് തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ റോബര്‍ട്ട് മുള്ളര്‍ പറയുന്നു. ദേശീയ പ്രാധാന്യമുള്ള ഒരു കേസിന്റെ അന്വേഷണത്തെ തടസപ്പെടുത്തുന്ന നിലപാടാണ് ജോര്‍ജ്ജ് സ്വീകരിച്ച് വന്നിരുന്നത്.
രാജ്യത്തിന് മുകളില്‍ സ്വന്തം താല്‍പര്യങ്ങളാണ് 31 കാരനായ ട്രംപിന്റെ മുന്‍ അനുയായിക്ക് വലുതെന്നും നിരീക്ഷിച്ചായിരുന്നു നടപടി. ജോര്‍ജ്ജിന് ആറുമാസം തടവിന് ശിക്ഷിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്
അതേസമയം, താന്‍ വലിയൊരു തെറ്റ് ചെയ്തിരുന്നെന്നും, എന്നാല്‍ ഇവ തിരുത്തി തിരിച്ചുവരവിന്റെ പാതയിലായിരുന്നു താനെന്നും ജോര്‍ജ്ജ് പ്രതികരിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപറ്റിന്റെ ഒരു വിദേശ ഉപദേശകനായിരുന്ന പാപ്പാഡോപൗലോസ്, തിരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെകുറിച്ചുള്ള അന്വേഷണത്തില്‍ ഒരു കേന്ദ്ര കഥാപാത്രമാണ്.
https://www.facebook.com/Malayalivartha



























