അമേരിക്കയെ വിറപ്പിച്ച് ഫ്ളോറന്‍സ് ചുഴലിക്കാറ്റ്; പത്ത് ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കും

അറ്റ്ലാൻന്റിക് മഹാസമുദ്രത്തില്‍ രൂപംകൊണ്ട ഫ്ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയുടെ കിഴക്കന്‍ തീരത്തേക്കു നീങ്ങുന്നതായി നാഷനല്‍ ഹരികെയ്ന്‍ സെന്റര്‍ അറിയിച്ചു. ഇതനുസരിച്ചു ഏകദേശം പത്ത് ലക്ഷം പേരെയാണ് അപകടസാധ്യതാ മേഖലയിൽ നിന്നും മാറ്റിപ്പാർപ്പിക്കുന്നത്. അതേസമയം ചുഴലിക്കാറ്റ് അപകടകരമാംവിധം ശക്തിപ്രാപിച്ചതായായി അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഫ്‌ളോറന്‍സ് നാളെ കരയിലെത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ കനത്ത മഴയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിന് കരയിലെത്തുന്നതോടെ വേഗം വര്‍ധിക്കും. നോര്‍ത്ത് കരോളൈന മുതല്‍ വിര്‍ജീനിയ വരെയുള്ള പ്രദേശത്ത് 16 ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തീരദേശത്തുള്ള മുഴുവന്‍ പേരും ഒഴിഞ്ഞു പോകണമെന്ന് സൗത്ത് കരോളൈന ഗവര്‍ണര്‍ ഹെന്റിമക് മാസ്റ്റര്‍ ഉത്തരവിട്ടു. നിലവില്‍ കാറ്റഗറി നാലില്‍പ്പെട്ട ഫ്‌ളോറന്‍സ് ശക്തിയാര്‍ജ്ജിച്ച് കാറ്റഗറി അഞ്ചിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തീരദേശത്തെ മുഴുവന്‍ ആളുകളേയും മാറ്റിപ്പാര്‍പ്പിക്കുമെന്ന് സൗത്ത് കരോളിന ഗവര്‍ണര്‍ ഉറപ്പു നൽകി.
പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. കിഴക്കൻ മേഖലയിൽ 27 വർഷത്തിനിടെ വീശുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാണിത്. 1989 ൽ കാറ്റഗറി നാലിൽപ്പെട്ട കൊടുങ്കാറ്റ് വീശിയതിനെ തുടർന്ന് 49 പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha



























