അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ക്യാന്‍സര്‍ പിടിപെട്ടിട്ടും ജീവിതത്തിൽ കാമുകനെ നെഞ്ചോടു ചേർത്ത് ഈ യുവതി... വീര്‍ത്ത് തടിച്ച് വികൃതമായ മുഖത്ത് പലഭാഗത്തും ഞരമ്പുകള്‍ പൊട്ടുമ്പോഴും കാമുകിയുടെ സ്നേഹത്തിന് മുന്നിൽ... ഇന്നത്തെ തലമുറ കണ്ടുപഠിക്കട്ടെ ഈ സ്നേഹം

കണ്ണിന് ക്യാന്‍സര്‍ വന്ന് അത് മുഖം മുഴുവന്‍ വ്യാപിച്ചിട്ടും, കാമുകനെ കൈവിടാതെ ഒപ്പം നില്‍ക്കുകയാണ് ഈ പെണ്‍കുട്ടി. പൂ ചോക്കാച്ചി ക്വ എന്ന 21 കാരനായ യുവാവിനാണ് പെട്ടെന്ന് കണ്ണിന് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ക്യാന്‍സര്‍ പിടിപെട്ടത്. പിന്നീടത് മുഖത്തേക്കും വ്യാപിച്ചു. അത് അവന്റെ മുഖം വികൃതമാക്കി. കാണുമ്ബോള്‍ തന്നെ പേടിപ്പെടുത്തുന്ന രീതിയിലായി അവന്റെ മുഖം.
ക്വവിന്റെ മുഖം വികൃതമായതോടെ കാമുകി അറ്റാറ്റിയയോട് അവളുടെ ബന്ധുക്കളും സുഹൃത്തുക്കളും അവനെ ഉപേക്ഷിക്കാന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ തന്റെ കാമുകനെ കൈവിടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അറ്റാറ്റിയ.
വീര്‍ത്ത് തടിച്ച് വികൃതമായ മുഖത്ത് പലഭാഗത്തും ഞരമ്ബുകള്‍ പൊട്ടുമ്ബോള്‍ ക്വവിന് വലിയ വേദനയാണ്. അപ്പോള്‍ ക്ഷമയോടെ അവന്റെ മുറിവുകളില്‍ മരുന്ന് വച്ച് ക്വവിന്റെ കിടക്കയ്ക്ക് സമീപം അറ്റാറ്റിയ ഉണ്ടാകും. ഇരുവരുടെയും പ്രണയത്തിന്റെ മൂന്നാം വാര്‍ഷികമായിരുന്നു കഴിഞ്ഞ വാരം. അന്ന് ഒരു പ്രാദേശിക പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇവരെ സോഷ്യല്‍ മീഡിയ വഴി ദിവ്യ പ്രണയത്തിന്റെ ഉദാഹരണമായി ലോകത്തിന് മുന്നിലെത്തിച്ചത്. ഇവരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
https://www.facebook.com/Malayalivartha



























