ഫ്ലോറൻസിന് ശക്തി കുറയുന്നു; ഭീതിമാറാതെ അമേരിക്ക

അറ്റ്ലാൻന്റിക് മഹാസമുദ്രത്തില്‍ രൂപംകൊണ്ട ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി വിലയിരുത്തൽ. ശക്തി കുറഞ്ഞതോടെ ചുഴലിക്കാറ്റിനെ നാലിൽനിന്ന് രണ്ടാം കാറ്റഗറിയിലേക്കു മാറ്റി. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാകും കാറ്റു വീശുകയെന്ന് ദേശീയ ചുഴലിക്കാറ്റ് സെന്റർ അറിയിച്ചു.
അതേസമയം വീടുകളിൽനിന്ന് മാറിത്താമസിക്കണമെന്ന് അധികൃതർ ഇന്നും വ്യക്തമാക്കി. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ജീവിതം പ്രശ്നത്തിലാക്കുന്നത്. ഇപ്പോൾ തന്നെ മാറിത്താമസിക്കുക. ചുഴലിക്കാറ്റും മഴയും ആരംഭിച്ചതിനുശേഷം മാറാൻ ശ്രമിക്കരുതെന്നും നോർത്ത് കാരലൈന ഗവർണർ റോയ് കൂപ്പർ പറഞ്ഞു. യുഎസിന്റെ കിഴക്കൻ തീരപ്രദേശത്തുനിന്ന് 15 ലക്ഷത്തോളം പേർക്ക് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്. കരോളിന, വെർജീനിയ എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്..
https://www.facebook.com/Malayalivartha



























