കാലിഫോർണിയയിൽ തോക്കുധാരിയായ അക്രമി ഭാര്യയെ ഉൾപ്പടെ അഞ്ചു പേരെ വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തു

തെക്കൻ കാലിഫോർണിയയിലെ ബക്കെർഫീൽഡിൽ തോക്കുധാരിയായ അക്രമി ഭാര്യയെ ഉൾപ്പടെ അഞ്ചു പേരെ വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ. അക്രമി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസുമായി ഏറ്റുമുട്ടുന്നതിനിടെയാണ് സ്വയം നിറയൊഴിച്ചത്.
സംഭവസമയം അക്രമിയും ഭാര്യയും കാലിഫോർണിയയിലെ ബക്കെർഫീൽഡിലെ ട്രാവലിങ്ങ് കമ്പനിയിലേക്ക് ചെന്ന് അവിടെ ഒരാളുമായി വാക്കു തർക്കത്തിലേർപ്പെടുന്നതിനിടെ ഇയാൾ ആദ്യം സ്വന്തം ഭാര്യയെ വെടിവെടിവച്ചു വീഴ്ത്തി. തുടർന്ന് ഇയാളുമായി തർക്കിച്ച വ്യക്തിയെയും സമീപത്തുണ്ടായിരുന്ന മറ്റൊരാളെയും വെടിവെച്ചു കൊന്നുവെന്ന് കെൻ കൗണ്ടി ഷെരിഫ് ഡോണി യങ്ബ്ലഡ് പറഞ്ഞു. ശേഷം ഇയാൾ ഒരു വീട്ടിലേക്ക് ഇടിച്ചു കയറി രണ്ടുപേരെക്കൂടി വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
ഒരു സ്ത്രീയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിനെ പൊലീസുമായി ഏറ്റുമുട്ടിയ അക്രമി ഇതിനിടയിൽ സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. അതേസമയം അക്രമത്തിനു പിന്നിലെ പ്രേരണ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha



























