ശ്രീലങ്കന്‍ വിമാനത്തില്‍ കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നാന്‍ മടിക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്

ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്നും അത്രയും നിലവാരം കുറഞ്ഞതാണെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന.
നേപ്പാളില്‍ സന്ദര്‍ശനം നടത്തി മടങ്ങിവരവെ വിമാനത്തില്‍ നല്‍കിയ കശുവണ്ടിപ്പരിപ്പാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്.
ഇത് വാങ്ങാന്‍ അനുമതി നല്‍കിയത് ആരാണെന്ന് തനിക്കറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റിന്റെ വിമര്‍ശനത്തെത്തുടര്‍ന്ന് അത്തരം കശുവണ്ടിപ്പരിപ്പ് നല്‍കുന്നത് നിര്‍ത്തിവെച്ചതായി ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.
വിമാനക്കമ്പനിക്ക് അവ നല്‍കുന്ന ദുബായിയിലെ വിതരണക്കാരനുമായുള്ള കരാര്‍ അവസാനിപ്പിച്ചതായും വിമാനക്കമ്പനി വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha



























