ബൂസ്റ്റണിലെ പാചകവാതക പൈപ്പ്‌ലൈനുകളില്‍ എഴുപതോളം സ്‌ഫോടനം... ആറു പേര്‍ക്ക് പരിക്ക്, നൂറോളം പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു, തീപടരുന്നത് നിയന്ത്രിക്കുന്നതിനായി പൈപ്പ് ലൈനുകളിലൂടെയുള്ള പാചക വാതകാ വിതരണം നിര്‍ത്തിവെക്കാനുള്ള ശ്രമം തുടരുന്നു

ബൂസ്റ്റണിലെ 39 ഓളം വീടുകളിലുണ്ടായ ഗ്യാസ് സ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. നൂറോളം പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. എഴുപതോളം സ്‌ഫോടനങ്ങളാണ് കെട്ടിടങ്ങളിലെ പാചകവാതക പൈപ്പ്‌ലൈനുകളില്‍ ഉണ്ടായത്. ബൂസ്റ്റണിലെ ലോറെന്‍സ്, അന്‍ഡൊവര്‍, നോര്‍ത്ത് അന്‍ഡൊവര്‍ എന്നിവിടങ്ങളിലാണ് ഗ്യാസ് സ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് ഇവിടങ്ങളിലെല്ലാം തീപടര്‍ന്നു.
തെരുവുകളെല്ലാം പുക നിറഞ്ഞ് കറുത്തതോടെ അധികൃതര്‍ പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. തീപടരുന്നത് നിയന്ത്രിക്കുന്നതിനായി പൈപ്പ് ലൈനുകളിലൂടെയുള്ള പാചക വാതകാ വിതരണം നിര്‍ത്തിവെക്കാനുള്ള ശ്രമം തുടരുകയാണ്. അഗ്‌നിശമന സേന തീയണക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. 70 ഓളം സ്‌ഫോടനങ്ങളോ തീപിടിത്തങ്ങളോ റിപ്പോര്‍ട്ട് ചെയ്തതായി മസാച്യുസെറ്റ് പൊലീസ് പറഞ്ഞു.
എന്നാല്‍ അട്ടിമറി സാധ്യതകളില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ആദ്യ സ്‌ഫോടനം നടന്നത് ഗ്യാസ് പൈപ്പ് ലൈനില്‍ സമ്മര്‍ദ്ദം കൂടിയിട്ടാണെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























