സമുദ്രാതിര്‍ത്തി ലംഘിച്ച 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ പിടികൂടി

സമുദ്രാതിര്‍ത്തി ലംഘിച്ച 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ പിടികൂടി. പാക്കിസ്ഥാന്‍ മറൈന്‍ സെക്യൂരിറ്റി ഏജന്‍സി (പിഎംഎസ്എ) ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
മത്സ്യത്തൊഴിലാളികളുടെ രണ്ടു ബോട്ടുകളും പിടിച്ചെടുത്തതായി പിഎംഎസ്എ അറിയിച്ചു. അറസ്റ്റിലായവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയശേഷം കറാച്ചിയിലെ ജയിലിലേക്കു മാറ്റി. കഴിഞ്ഞ മാസം ജയിലില്‍ കഴിഞ്ഞിരുന്ന 26 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു
"
https://www.facebook.com/Malayalivartha



























