ഫിലിപ്പീന്‍സ് തീരത്തെ ലക്ഷ്യമാക്കി മാംഗ്ഘൂട്ട് ചുഴലിക്കൊടുങ്കാറ്റ് വരുന്നു, തീരപ്രദേശത്തെ ജനവാസകേന്ദ്രങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനാരംഭിച്ചതായി അധികൃതര്‍

ഫിലിപ്പീന്‍സ് തീരം ലക്ഷ്യമാക്കി മാംഗ്ഘൂട്ട് ചുഴലിക്കൊടുങ്കാറ്റ് വരുന്നു. ശനിയാഴ്ച പുലര്‍ച്ചയോടെ മാംഗ്ഘൂട്ട് ഫിലീപ്പീന്‍സില്‍ വീശിയടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്. കാറ്റഗറി നാലിലാണ് ചുഴലിക്കൊടുങ്കാറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 255 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വിശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്തെ ജനവാസകേന്ദ്രങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ അമേരിക്കയിലെ നോര്‍ത്ത് കരോളൈനെ തീരത്തുണ്ടായ ഫ്‌ലോറന്‍സ് ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞിരിക്കുകയാണ്. നേരത്തെ കാറ്റഗറി നാലില്‍ ഉള്‍പ്പെടുത്തിയിരുന്ന ഫ്‌ളോറന്‍സ് ഇപ്പോള്‍ കാറ്റഗറി രണ്ടിലാണ്. ഇപ്പോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 175 കിലോമീറ്ററാണ്.
https://www.facebook.com/Malayalivartha



























