അഫ്ഗാൻ തലസ്ഥാനം കാബൂളിൽ താലിബാൻ ആക്രമണം; 10 സൈനികരും രണ്ടു പോലീസുകാരും കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 10 സൈനികരും രണ്ടു പോലീസുകാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. താലിബാന്‍ ഭീകരര്‍ പുഷ്ത റോഡിന്‍ ജില്ലയിലെ സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചതാണ് ആക്രമണമുണ്ടാകാന്‍ കാരണമായതെന്ന് ഫറാഫ് പ്രവിശ്യയിലെ പ്രൊവിന്‍സ് കൗണ്‍സില്‍ ഫരീദ് ബഖ്തവാര്‍ പറഞ്ഞു.
മൂന്നു മണിക്കൂറുകളോളം നീണ്ടു നിന്ന പോരാട്ടത്തില്‍ 10 സൈനികര്‍ കൊല്ലപ്പെടുകയും, 3 പേര്‍ക്കോളാം പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha



























