ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കയില്‍

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കയിലെത്തി. അമേരിക്കന്‍ സുരക്ഷാ ഉപദോഷ്ടാവ് ജോണ്‍ ബോള്‍ട്ടണുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം പ്രതിരോധ വകുപ്പിലെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയെയും അദ്ദേഹം സന്ദര്‍ശിക്കും.
എന്നാല്‍ ഡോവലിന്റെ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അമേരിക്കയിലെ ഇന്ത്യന്‍ എംബസിയോ വൈറ്റ്ഹൗസ് വൃത്തങ്ങളോ തയ്യാറായില്ല.
https://www.facebook.com/Malayalivartha



























