പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; പ്രതിഷേധങ്ങൾക്കൊടുവിൽ കുറ്റാരോപിതനായ ബിഷപ്പ് മൈക്കിള്‍ ബ്രാന്‍ഡ്സ് ഫീല്‍ഡ് രാജിവച്ചു

അമേരിക്കയിൽ ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിഷപ്പ് മൈക്കിള്‍ ബ്രാന്‍ഡ്സ് ഫീല്‍ഡ് തുടർച്ചയായ പ്രതിഷേധങ്ങളെത്തുടർന്ന് രാജിവച്ചതായി റിപ്പോർട്ടുകൾ. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പായ മൈക്കിളിന് നേരെയുണ്ടായ ആരോപണം വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
അതേസമയം ബിഷപ്പിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കയില്‍ നിന്ന് നാല് പ്രതിനിധികളെ മാര്‍പാപ്പ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് ബിഷപ്പിന്റെ രാജി.
ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചതായി പോപ്പ് അറിയിച്ചു. ബിഷപ്പിനെതിരെ 2007ല്‍ ഉയര്‍ന്ന ലൈംഗികാരോപണത്തിലാണ് നടപടി. 2012ല്‍ പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ബിഷപ്പ് മൈക്കിളിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ അന്ന് അദ്ദേഹം ആരോപണം നിഷേധിക്കുകയായിരുന്നു. തന്റെ പേരിലുള്ള ആരോപണം ഞെട്ടിക്കുന്നതാണെന്നും താന്‍ ആരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
https://www.facebook.com/Malayalivartha



























