ലൈംഗിക പീഡന ആരോപണം ; അമേരിക്കയില്‍ വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിന്റെ രാജി വച്ചു

ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് അമേരിക്കയില്‍ ബിഷപ്പ് രാജി വച്ചു. മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡെന്ന വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പാണ് രാജിവച്ചത്. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാന്‍സിസാണ് വ്യക്തമാക്കിയത്. വിഷയം ചര്‍ച്ച ചെയ്യാന്‍ അമേരിക്കയില്‍ നിന്ന് നാല് പ്രതിനിധികളെ മാര്‍പാപ്പ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് ബിഷപ്പ് രാജിവെച്ചത്.
അന്വേഷണത്തിനായി ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചിട്ടുണ്ട്. 2007ലും 2012 ലും ഇയാള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. 2007ല്‍ പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
പിന്നീട് 2012ല്‍ ബിഷപ്പിന്റെ തന്നെ മേല്‍ നോട്ടത്തിലുള്ള വിദ്യാലയത്തിലെ കുട്ടികളെയും ലൈംഗികമായി ഉപയോഗിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. വിഷയം ചര്‍ച്ചചെയ്യാന്‍ അമേരിക്കയില്‍ നിന്ന് നാല് പ്രതിനിധികളെ മാര്‍പാപ്പ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് രാജി. രാജി സ്വീകരിച്ചതായി മാര്‍പാപ്പ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത ആളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി ബിഷപ്പ് ബ്രാന്‍ഡ്‌സ്ഫീല്‍ഡിനെതിരെ 2012ലും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ആരോപണം നിഷേധിച്ചു. താന്‍ ആരെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ലെന്നും, ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























