ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു, 248 പേര്‍ക്ക് പരിക്ക്

ഇസ്രയേല്‍ അതിര്‍ത്തിവേലിയോടു ചേര്‍ന്ന ഗാസാ മുനമ്പില്‍ പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 248 പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഗാസാ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത അതിശക്തമായ പ്രക്ഷോഭത്തിനിടെ ഇസ്രയേല്‍ സൈന്യം വെടിവയ്പ് നടത്തുകയായിരുന്നു.
ഇസ്രയേലിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രക്ഷോഭകര്‍ ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ചു. പ്രക്ഷോഭകരില്‍ ചിലര്‍ അതിര്‍ത്തിവേലികള്‍ മുറിച്ച് കടക്കാനും ശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 30 മുതലാണ് ദി ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ അഭയാര്‍ഥികള്‍ ഗാസയിലെ ഇസ്രയേല്‍ അതിര്‍ത്തിയില്‍ പ്രക്ഷോഭം തുടങ്ങിയത്.
e
https://www.facebook.com/Malayalivartha



























