അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാലു മരണം

അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് പേര്‍ മരിച്ചു. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറാഹ് പ്രവിശ്യയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. പൈലറ്റും സഹ പൈലറ്റും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ മരിച്ചത്.
ഹെറട് പ്രവിശ്യയില്‍നിന്നും ഫറാഹിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. സങ്കേതിക തകരാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് ഇത്.
"
https://www.facebook.com/Malayalivartha



























