മാരക പ്രഹരശേഷിയുള്ള മാംഗ്ഖൂട്ട് ചുഴലിക്കാറ്റ് ഫിലിപ്പീന്‍സില്‍, 12 മരണം, നിരവധി പേരെ കാണാതായി, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

ഫിലിപ്പീന്‍സില്‍ മാരക പ്രഹരശേഷിയുള്ള മാംഗ്ഖൂട്ട് ചുഴലിക്കാറ്റെത്തി. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ രാജ്യത്ത് 12 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കാറ്റിനെ തുടര്‍ന്ന് കനത്ത മഴയാണ് ഫിലിപ്പീന്‍സില്‍ പെയ്യുന്നത്. ചുഴലിക്കാറ്റ് ഹോങ്‌ങ്കോങ്ങിലേക്കും ദക്ഷിണ ചൈനയിലേക്കും നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉരുള്‍പൊട്ടലിലും വീടുകള്‍ തകര്‍ന്നുമാണ് കൂടുതല്‍ പേര്‍ മരിച്ചത്. പലരും വീട് വിട്ട് പുറത്ത് പോകാത്തത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്ന് പ്രസിഡന്റിന്റെ ഉപദേശകന്‍ ഫ്രാന്‍സിസ് ടോലേന്‍ോ പറഞ്ഞു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആറ് പേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിലിപ്പീന്‍സില്‍ സമീപകാലത്ത് ഉണ്ടായ അതിശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് മാംഗ്ഖൂട്ട്.
"
https://www.facebook.com/Malayalivartha



























