തെക്കന്‍ നൈജീരിയയിലെ എഡോ സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നു വെള്ളപ്പൊക്കം, 30,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

തെക്കന്‍ നൈജീരിയയിലെ എഡോ സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നു വെള്ളപ്പൊക്കം. സംസ്ഥാനത്തിന്റെ മധ്യ, കിഴക്കന്‍ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പ്രദേശങ്ങളില്‍ നിന്ന് 30,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കനത്ത മഴയെ തുടര്‍ന്നു പല പ്രദേശങ്ങളിലെയും വൈദ്യൂതി ബന്ധം താറുമാറായി. ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വെള്ളപ്പൊക്ക ബാധിതര്‍ക്കായി 28 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























