മെക്‌സിക്കോയിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ വെടിവെയ്പ്പ്; ഗായക വേഷത്തിലെത്തിയ ആയുധധാരി അഞ്ചു പേരെ കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞു

മെക്‌സിക്കോയിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഗായക വേഷത്തിലെത്തിയ ആയുധധാരി അഞ്ചു പേരെ വെടിവച്ചു കൊന്നതായി റിപ്പോർട്ടുകൾ. പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പ്ലാസ ഗരിബാള്‍ഡിയില്‍ ആയിരുന്നു സംഭവം. അതേസമയം അപ്രതീക്ഷിത ആക്രമണത്തിൽ എട്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
മരിയാച്ചി ഗായകരുടെ വേഷം ധരിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡ് മുറിച്ചു കടക്കുയായിരുന്നവര്‍ക്കുനേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനുശേഷം അക്രമി മോട്ടോര്‍ബൈക്കില്‍ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























