കനേഡിയന്‍ ഗായകൻ ജസ്റ്റിന്‍ ബീബര്‍ അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നു

പ്രശസ്ത ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിച്ചതായി റിപ്പോർട്ടുകൾ. ഗാനരചയിതാവ്, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ ജസ്റ്റിന്‍ ബീബര്‍ നിലവിൽ കനേഡിയന്‍ പൗരനാണ്. അതേസമയം കനേഡിയന്‍ ഗായകനായ ബീബര്‍ ഇരട്ടപൗരത്വത്തിനായാണ് ഇപ്പോൾ അപേക്ഷിച്ചിരിക്കുന്നത്.
കാനഡയിലെ ഒന്റാറിയോയിലാണ് ജനിച്ചതെങ്കിലും ഇരുപത്തിനാലുകാരനായ ബീബര്‍ 13-ാം വയസു മുതല്‍ അമേരിക്കയിലാണ് താമസിക്കുന്നത്. കുടുംബത്തോടൊപ്പം അറ്റ്‌ലാന്‍ഡയില്‍ താമസിക്കാനാണ് ബീബറുടെ പുതിയ നീക്കം. നിലവില്‍ ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക്, ഒന്റാറിയോ എന്നിവിടങ്ങളിലാണ് ബീബര്‍ ഒഴിവുസമയം ചെലവഴിക്കുന്നത്. അമേരിക്കയുമായി വലിയ ബന്ധമാണ് ബീബറിനുള്ളത്.
തന്റെ മറ്റു കുടുംബാംഗങ്ങളെ കാണിക്കുവാനായി ബീബറുടെ മാതാവ് യൂട്യൂബ് ൽ അപ്ലോഡ് ചെയ്ത വീഡിയോകൾ ഒരു റെക്കോർഡിംഗ് കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ആയ സ്കൂട്ടർ ബ്രൗൺ കാണാനിടവരുകയും അദ്ദേഹം ബീബറിനെ പ്രശസ്ത പോപ് ഗായകനായ അഷർ നു പരിചയപെടുത്തുകയും അദ്ദേഹത്തിന്റെ റെക്കോർഡ് ലേബലിന്റെ കരാർ നേടികൊടുക്കുകയും ചെയ്തു.
2010 - ലെയും 2012-ലെയും അമേരിക്കൻ സംഗീത പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ, നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആരാധകവൃന്ദം"ബിലി ബേർസ്" എന്നറിയപെടുന്ന മധ്യ കൗമാര പെൺകുട്ടികൾ ആണ്. 2011, 2012, 2013 വർഷങ്ങളിൽ ഫോർബ്സ് മാസിക ലോകത്തിലെ പത്ത് മുൻനിര സെലിബ്രിറ്റികളുടെ പട്ടികയിൽ ബീബറെ ഉൾപെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























