അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി... എച്ച്4 വിസക്കാര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം റദ്ദാക്കാന്‍ യു.എസ് ഭരണകൂടത്തിന്റെ തീരുമാനം

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. എച്ച്4 വിസക്കാര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം റദ്ദാക്കാന്‍ യു.എസ് ഭരണകൂടത്തിന്റെ തീരുമാനം. എച്ച്4 വിസക്കാര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം മൂന്നു മാസത്തിനുള്ളില്‍ റദ്ദാക്കുമെന്ന് സര്‍ക്കാര്‍ ഫെഡറല്‍ കോടതിയെ അറിയിച്ചു. എച്ച്4 വിസ ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായ സ്ത്രീകളാണ്. എച്ച്1ബി വിസക്കാരുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന വിസയാണ് എച്ച്4. ഇന്ത്യന്‍ ഐ.ടി വിദഗ്ധരുടെ പങ്കാളികളാണ് എച്ച്4 വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍.
ഒബാമയുടെ കാലത്താണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. എച്ച്4 വിസക്ക് ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്നത് റദ്ദാക്കുന്ന നിയമം കൊണ്ടു വരുന്നതില്‍ മൂന്നാം തവണയാണ് സര്‍ക്കാര്‍ താമസം വരുത്തുന്നത്. ഫെബ്രുവരി 28നും മെയ്22നും ആഗ്‌സ്ത് 20നും നിയമ നിര്‍മാണത്തിലെ പുരോഗതി കോടതിയെ അറിയിച്ചിരുന്നു.
നവംബര്‍ 19നാണ് അടുത്തതായി കോടതിയില്‍ നിയമ നിര്‍മാണത്തിന്റെ അവസ്ഥ അറിയിക്കേണ്ടത്. ഐ. ടി പ്രഫഷണലുകള്‍ക്ക് ജോലി അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന എച്ച്1ബി വിസാനയവും ട്രംപ് ഭരണകൂടം നിലവില്‍ പുനഃപരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























