തിരുവസ്ത്രത്തില്‍ പാപക്കറ പതിച്ചവര്‍ വിശ്വാസികളെ സഭയില്‍ നിന്ന് അകറ്റുന്നു; ഭാവി തലമുറയെ ഒപ്പംനിര്‍ത്തണമെങ്കില്‍ മാറ്റങ്ങള്‍ അനിവാര്യമെന്ന് തുറന്നടിച്ച് പോപ് ഫ്രാന്‍സിസ്...

വൈദികരുള്‍പ്പെട്ട ലൈംഗികപീഡനക്കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തുടരെയുള്ള ലൈംഗിക വിവാദങ്ങള്‍ വിശ്വാസികളെ ചര്‍ച്ചില്‍നിന്ന് അകറ്റുന്നതായി പോപ് ഫ്രാന്‍സിസ്. ഭാവി തലമുറയെ ഒപ്പംനിര്‍ത്തണമെങ്കില്‍ ചര്‍ച്ചില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നും പോപ് പറയുന്നു.
'യുവജനത നമ്മള്‍ പറയുന്നത് പലപ്പോഴും വിലക്കെടുക്കുന്നില്ലെന്ന് നമുക്കറിയാം. നമ്മള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് അവര്‍ക്ക് തോന്നാത്തതാണ് അതിനു കാരണം. അടുത്തിടെ തുടര്‍ച്ചയായി പുറത്തുവന്ന ലൈംഗിക വിവാദങ്ങളാണ് അതിന് പ്രധാന കാരണം. നമ്മള്‍ തന്നെയാണ് അതിന് മാറ്റംവരുത്തേണ്ടത്. ചര്‍ച്ചില്‍ നടക്കുന്ന പല കാര്യങ്ങളിലും മാറ്റങ്ങള്‍ക്ക് നമ്മള്‍ മുന്നിട്ടിറങ്ങണം' -വിശ്വാസികളെ അഭിസംബോധന ചെയ്ത് പോപ് പറഞ്ഞു.
1946നും 2014നും ഇടയില്‍ 3677 പേര്‍ വൈദികരുടെ ലൈംഗിക പീഡനത്തിനിരയായതായി ജര്‍മന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ പകുതിയിലധികം 13 വയസ്സിന് താഴെയുള്ളവരും മൂന്നിലൊന്ന് അള്‍ത്താരയില്‍ സേവനമനുഷ്ഠിക്കുന്ന കുട്ടികളുമാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























