സിംഗപ്പൂരിനെ പിന്തള്ളി ജപ്പാൻ ഒന്നാമത്; ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജപ്പാന്റേത്

ലോകത്തിലെ ഏറ്റവും ഉപയോഗപ്രദമായ പാസ്‌പോര്‍ട്ട് ജപ്പാന്റേതെന്ന് റിപ്പോർട്ടുകൾ. ഹെൻലി പാസ്പോർട്ട് ഇൻഡെക്സിന്‍ ആണ് ഇത്തരത്തിലൊരു റിപ്പോർട്ട് പുറത്തു വിട്ടത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്പോർട്ട് ആയി കണക്കാക്കിയിരുന്ന സിംഗപ്പുരിനെ പിന്തള്ളിയാണ് ജപ്പാൻ ഒന്നാമതെത്തിയത്.
189 രാജ്യങ്ങളിലേയ്ക്ക് വീസയില്ലാതെ സന്ദർശനം അനുവദിക്കുന്നതാണ് ജപ്പാൻ പാസ്പോർട്ടിന്‍റെ പ്രത്യേകത. 188 രാജ്യങ്ങളുമായി സിംഗപ്പുരും ജർമ്മനിയുമാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യയുടെ സ്ഥാനം 76-ാംമതാണ്. 59 രാജ്യങ്ങളിൽ മാത്രമാണ് ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വീസയില്ലാതെ സന്ദർശിക്കാൻ കഴിയുക. കഴിഞ്ഞ പത്തുവർഷത്തിനിടെ 38-സ്ഥാനം മെച്ചപ്പെടുത്തി 23-ാമതെത്തിയ യുഎഇ യാണ് പട്ടികയിൽ അതിവേഗം ഉയർന്നു വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha



























