പ്രായപൂർത്തിയാകാത്ത യുവതി പ്രസവിച്ച് ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍

ബാഗ് മാലിന്യം നിറഞ്ഞ ബിന്നിലേക്ക് ഇട്ട് ലോറിയില്‍ കയറ്റികൊണ്ടുപോകാന്‍ ഒരുങ്ങുകയായിരുന്നു ജീവനക്കാരന്‍. ഇതിനിടെ കേട്ട ഞരക്കങ്ങള്‍ ശ്രദ്ധിച്ച് ബാഗ് തുറന്ന് നോക്കുമ്പോഴാണ് ഒരു ചോരക്കുഞ്ഞിനെ ഇതിനുള്ളില്‍ കണ്ടെത്തിയത്. ഫിലിപ്പൈന്‍സിലെ ലാപു-ലാപു നഗരത്തിലാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. ആശുപത്രിയിലെ നഴ്‌സുമാരാണ് ഇപ്പോള്‍ കുഞ്ഞിന്റെ ശുശ്രൂഷകര്‍. ഇവനെ ദത്തെടുക്കാന്‍ നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മരണത്തില്‍ നിന്നും തിരിച്ചെത്തിയത് കൊണ്ടാവണം ഇവന്റെ മുഖത്ത് ഒരു പുഞ്ചിരിയെന്ന് നഴ്‌സുമാര്‍ പറയുന്നു. അര്‍ദ്ധബോധത്തിലായിരുന്ന കുഞ്ഞിനെ പുറത്തെടുത്തതോടെ അവന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന കാഴ്ച ചുറ്റും കൂടിയവരുടെ കണ്ണ് നിറച്ചു. ചെറിയ കണ്ണുകള്‍ തുറന്ന് കൈകള്‍ വായിലേക്ക് വെച്ച് അവന്‍ അവരുടെ പ്രിയപ്പെട്ടവനായി.
പാരാമെഡിക്കുകള്‍ സ്ഥലത്തെത്തി കുഞ്ഞിനെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ബാഗിനുള്ളില്‍ പെണ്‍കുട്ടികളുടെ സ്‌കൂള്‍ യൂണിഫോമും, രക്തം കലര്‍ന്ന അടിവസ്ത്രങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതുവഴിയാണ് 12 വയസ്സിനും 16നും ഇടയിലുള്ള ഏതെങ്കിലും കൗമാരക്കാരിയാകും അമ്മയെന്ന് ഊഹിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























