ഒന്ന് നിർത്തണേ ആളുണ്ടേ ആളുണ്ടേ... കണ്‍മുന്നിലൂടെ കയറേണ്ട വിമാനം പറന്നുയരുന്നത് കണ്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല... പിന്നെ കാണിച്ച് കൂട്ടിയതൊക്കെ ഒരു ഒന്നൊന്നരപുകിലാ...

കണ്‍മുന്നിലൂടെ കയറേണ്ട വിമാനം പറന്നുയരുന്നത് കണ്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. പിന്നെ ഈ ഇരുപതുകാരൻ കാണിച്ച് കൂട്ടിയതൊക്കെ ഒരു ഒന്നൊന്നരപുകിലാ. വിമാനത്തിൽ കയറിപ്പറ്റാൻ അതില്‍ റണ്‍വേയിലിറങ്ങി ഓടി.വിമാനത്താവളത്തിലെ വാതില്‍ തകര്‍ത്താണ് റണ്‍വേയില്‍ ഇറങ്ങിയത്. വൈകാതെ യുവാവ് പോലീസ് പിടിയിലുമായി.
ഡബ്ലിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം വ്യാഴാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് (ഇന്ത്യന്‍ സമയം 10.30യോടെ) സംഭവം. ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന റിയാനേര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ഇരുപതുകാരനായ യുവാവ് കയറേണ്ടിയിരുന്നത്. ഇയാളെ ഐറിഷ് പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha



























