സാങ്കേതിക തടസ്സങ്ങൾ; ബോയിങ്ങ് പാസഞ്ചര്‍ ജെറ്റ് വിമാനം അടിയന്തിരമായി കായലിലേയേക്ക് ഇടിച്ചിറക്കി

ന്യൂസിലാൻഡിൽ 50 പേരുമായി പറന്ന വിമാനം സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. മൈക്രോനേഷ്യയിലെ ദ്വീപിലെ വെനോ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങേണ്ടിയിരുന്ന ബോയിങ്ങ് 737 പാസഞ്ചര്‍ ജെറ്റ് വിമാനം കായലിലേയേക്ക് ഇറക്കുകയായിരുന്നു.
പാപ്പുവാ ന്യൂ ഗിനിയയയുടെ കീഴിലുള്ള എയര്‍ നിഗിനിയാണ് വെള്ളത്തില്‍ ഇടിച്ചിറക്കിയത്. ബോട്ടിലും മറ്റുമായാണ് യാത്രക്കാരെ കരയിലേയ്ക്ക് എത്തിച്ചത്. യാത്രക്കാര്‍ രക്ഷപെടുന്നതിന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
36 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും ഗുരുതര പരിക്കുകളില്ലെന്നും എമിലിയോ പറഞ്ഞു. വിമാനത്തിനുള്ളില്‍ അരയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നുവെന്ന് ദൃകസാക്ഷികൾ പറയുന്നു. അതേസമയം വിമാനത്തിനുണ്ടായ തകരാറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha



























