ന്യൂസീലന്‍ഡില്‍ റണ്‍വേ മാറി വിമാനം ലാന്‍ഡ് ചെയ്തത് കായലില്‍; ആര്‍ക്കും ജീവഹാനി സംഭവിച്ചില്ല എന്നു മാത്രമല്ല യാത്രക്കാര്‍ ഗുരുതര പരുക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടുകയും ചെയ്തു

ന്യൂസീലന്‍ഡില്‍ റണ്‍വേ മാറി വിമാനം ലാന്‍ഡ് ചെയ്തത് കായലില്‍. റണ്‍വെയില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിമാനം കായലില്‍ വീണത്. ശക്തമായ മഴയും കാറ്റുമാണ് അപകട കാരണം. ആര്‍ക്കും ജീവഹാനി സംഭവിച്ചില്ല എന്നു മാത്രമല്ല യാത്രക്കാര്‍ ഗുരുതര പരുക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടുകയും ചെയ്തു. പ്രദേശവാസികള്‍ ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍മാത്രമാണ് എല്ലാവരെയും രക്ഷിക്കാന്‍ സാധിച്ചത്
വെല്ലിങ്ടണില്‍ 35 യാത്രക്കാരും 12 ജീവനക്കാരുമായെത്തിയ വിമാനം കായലിലേക്കു പറന്നിറങ്ങി. ന്യൂസീലന്‍ഡിലെ മൈക്രോനേഷ്യയില്‍ വൈനോ വിമാനത്താവളത്തിലാണു സംഭവം. എയര്‍ ന്യുഗിനിയുടെ ബോയിങ് 737-800 വിമാനമാണ് റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കായലില്‍ വീണത്.
അപകടം നടന്നയുടന്‍ പ്രദേശവാസികള്‍ ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് എല്ലാവരെയും രക്ഷിക്കാന്‍ സാധിച്ചത്. യാത്രക്കാര്‍ക്കാര്‍ക്കും ഗുരുതര പരുക്കുകളേറ്റിട്ടില്ല. മൈക്രോനേഷ്യന്‍ തലസ്ഥാനമായ പോണ്‍പേയ്യല്‍നിന്ന് പോര്‍ട് മോര്‍സ്ബിയിലേക്കു പോകുന്നതിനിടെയാണ് വിമാനം അപകടത്തില്‍പെട്ടത്. അപകടകാരണമെന്താണെന്നു വ്യക്തമല്ല. എന്നാല്‍ കാലാവസ്ഥ മോശമായിരുന്നുവെന്നും കനത്ത മഴയായതിനാല്‍ മുന്നിലെ കാഴ്ച മങ്ങിയിരുന്നുവെന്നും വിവരമുണ്ട്. വിമാനത്തിനുള്ളില്‍ വെള്ളം കയറുന്നതുവരെ എന്താണു സംഭവിച്ചതെന്നു മനസ്സിലായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. വെള്ളത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് വളരെ താഴ്ന്നാണു വിമാനം പറന്നിരുന്നതെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























