ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിൻവലിച്ചു

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകൾ. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.
ആദ്യം ചെറിയ രീതിയിൽ ഭൂചലനമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ ശക്തമായ ഭൂചലനം ഉണ്ടായത്. ഒരാള്‍ കൊല്ലപ്പെട്ടതായും പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നുവീണു.
ദ്വീപിലെ മധ്യ-പടിഞ്ഞാറന്‍ മേഖലകളിലുളളവരോട് മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂലായിലും ഓഗസ്റ്റിലും ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ 500 പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha



























