വിവാദങ്ങൾക്കു പിന്നാലെ വിവാദങ്ങളുമായി ഫേസ്ബുക്ക് വീണ്ടും പ്രതിക്കൂട്ടിൽ; അഞ്ചു കോടി അകൗണ്ടുകളിൽ സുരക്ഷാ വീഴ്ച്ച നടന്നതായി ഫേസ്ബുക്ക് വെളിപ്പെടുത്തൽ

വിവാദങ്ങൾക്കു പിന്നാലെ വിവാദങ്ങളുമായി ഫേസ്ബുക്ക് വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്. അഞ്ചു കോടി അകൗണ്ടുകളിൽ സുരക്ഷാ വീഴ്ച്ച നടന്നതായി ഫേസ്ബുക്ക് വെളിപ്പെടുത്തി. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ 'വ്യൂ ആസ്' എന്ന ഫീച്ചര്‍ ദുരുപയോഗപ്പെടുത്തി ഹാക്കര്‍മാര്‍ ചോർത്തിയതായാണ് ഫേസ്ബുക്ക് അറിയിച്ചത്.
സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതർ അന്വേഷണം തുടങ്ങിയെന്നും സുരക്ഷാ വീഴ്ച്ച പരിഹരിച്ചുവെങ്കിലും താത്കാലികമായി 'വ്യൂ ആസ്' എന്ന ഫീച്ചര്‍ മരവിപ്പിച്ചുവെന്നും കമ്പനി മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. അതേസമയം വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടോയെന്നു ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ അനുമതിയില്ലാതെ കയറുകയായിരുന്നു. നുഴഞ്ഞുകയറിയ ഹാക്കര്‍മാരെ കുറിച്ച് അറിവായിട്ടില്ല.
ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിന് നേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. നേരത്തെ, സോഫ്റ്റ് വെയര്‍ ബഗ് വഴി ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ സ്വകാര്യ സെറ്റിംഗ്‌സില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്ന കണ്ടെത്തല്‍ ഫെയ്‌സ്ബുക്കിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha



























