83വര്‍ഷത്തിനിടെ ആദ്യമായി ജപ്പാനിലെ പ്രസിദ്ധമായ സുകിജി മത്സ്യമാര്‍ക്കറ്റ് ഇന്ന് അടയ്ക്കും

83 വര്‍ഷത്തിനിടെ ആദ്യമായി ജപ്പാനിലെ പ്രസിദ്ധമായ സുകിജി മത്സ്യമാര്‍ക്കറ്റ് ഇന്ന് അടയ്ക്കും. ടൊയോസു ദ്വീപില്‍ ആധുനിക സംവിധാനങ്ങളോടെ പണികഴിപ്പിച്ച പുതിയ മാര്‍ക്കറ്റിലേക്ക് സുകിജി മാറ്റുകയാണ്. സുകിജിയിലെ ഇരുപതിനായിരം വരുന്ന ജീവനക്കാര്‍ക്ക് ഇതിനുവേണ്ട ഒരുക്കങ്ങള്‍ നടത്താനായിട്ടാണ് അടച്ചിടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാര്‍ക്കറ്റാണിത്. ജാപ്പനീസ് സീഫുഡിന്റെ മെക്ക എന്നറിയിപ്പെടുന്ന സുകിജിയുടെ ചരിത്രം മൂന്നേമുക്കാല്‍ നൂറ്റാണ്ടു നീളുന്നതാണ്.
https://www.facebook.com/Malayalivartha



























